/indian-express-malayalam/media/media_files/uploads/2022/04/pathan-shah-rukh-john-1200.jpg)
ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ജോൺ എബ്രഹാം. കേരളത്തിൽ വേരുകളുള്ള താരത്തിനോട് മലയാളികൾക്കും പ്രത്യേക വാത്സല്യമാണ്. മോഡലിങ് രംഗത്ത് നിന്നാണ് ജോൺ സിനിമയിലെത്തിയത്. ഇപ്പോഴിതാ, താൻ പങ്കെടുത്ത ഒരു മോഡലിങ് മത്സരത്തിൽ ഷാരൂഖ് വിധികർത്താവായി എത്തിയത് ഓർക്കുകയാണ് ജോൺ എബ്രഹാം.
താൻ ഇന്ന് ഇവിടെ എത്തിയെങ്കിൽ അതിന് കാരണം ഷാരൂഖ് ആണെന്നാണ് ജോൺ പറയുന്നത്. ഷാരൂഖ് ആ മത്സരം ജഡ്ജ് ചെയ്തതിന് പിന്നാലെയാണ് താൻ കൂടുതൽ മോഡലിങ് ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. പിങ്ക് വിലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോൺ എബ്രഹാം ഇക്കാര്യം പറഞ്ഞത്.
“ഞാൻ ഇന്ന് ഇവിടെ എത്തിയെങ്കിൽ അതിന് കാരണം ഷാരുഖ് ഖാനാണ്. കാരണം ഞാൻ മോഡലിങ് ആരംഭിച്ചപ്പോൾ അതിലെ വിധികർത്താവ് അദ്ദേഹമായിരുന്നു. അതിനാൽ ഷാരൂഖിനോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു, ഒരുപക്ഷേ അത് അദ്ദേഹത്തിന് വിധികർത്താവായിരുന്ന മറ്റൊരു മത്സരം മാത്രമായിരിക്കും." ഷാരൂഖിനോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും അദ്ദേഹം വളരെ ആകർഷകമായ വ്യക്തിത്വത്തിന് ഉടമയാണെന്നും ജോൺ എബ്രഹാം പറഞ്ഞു.
ഷാരൂഖ് നായകനാകുന്ന പുതിയ ചിത്രം 'പത്താനി'ൽ ജോൺ എബ്രഹാമും അഭിനയിക്കുന്നുണ്ട്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. അടുത്ത വർഷം ജനുവരിയിൽ ആണ് ചിത്രത്തിന്റെ റിലീസ്.
'അറ്റാക്ക്' ആണ് ജോണിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്‌സ് ഓഫീസിൽ കാര്യമായ സ്വാധീനം ചെലുത്താൻ ചിത്രത്തിന് കഴിഞ്ഞില്ല. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.
Also Read: എന്റെ ഭാര്യ ഒരിക്കൽ എന്നോട് പറഞ്ഞു; നെഗറ്റിവിറ്റി അതിജീവിച്ചതിനെ കുറിച്ച് അഭിഷേക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.