ജോ ജൊനാസിന്റെ പിറന്നാൾ പാർട്ടിയിൽ തിളങ്ങി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ഓഗസ്റ്റ് 15 നായിരുന്നു ജോ ജൊനാസിന്റെ 30-ാം പിറന്നാൾ. പക്ഷേ പിറന്നാൾ പാർട്ടി വെളളിയാഴ്ചയായിരുന്നു. പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പ്രിയങ്കയും നിക്കും ബ്ലാക്ക് ധരിച്ചാണ് എത്തിയത്. ഇരുവരും കൈകോർത്ത് എത്തുന്നതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വന്നിട്ടുണ്ട്

നിക് ജൊനാസിന്റെ സഹോദരനായ ജോ ജൊനാസിന്റെ പിറന്നാൾ പാർട്ടി ആഢംബരം നിറഞ്ഞതായിരുന്നുവെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റിയിലെ സിപ്രിയാനി വോൾ സ്ട്രീറ്റിൽ നടന്ന പാർട്ടിയുടെ തീം ജെയിംസ് ബോണ്ട് ആയിരുന്നു. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്.

ഷോർട് ബ്ലാക്ക് ഫെതേർഡ് വസ്ത്രമായിരുന്നു പ്രിയങ്ക പാർട്ടിക്കായി തിരഞ്ഞെടുത്തത്. 37 കാരിയായ പ്രിയങ്കയുടെ സ്റ്റൈലിനു പുറകിൽ മിമി കട്രലായിരുന്നു.

ഷൊണാലി ബോസിന്റെ ‘ദി സ്കൈ ഈസ് പിങ്ക്’ ആണ് പ്രിയങ്കയുടെ ഇനി പുറത്തിറങ്ങാനുളള സിനിമ. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യും. സെപ്റ്റംബർ 13 ന് ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഫർഹാൻ അക്തർ, സൈറ വസിം, റോഹിക് ഷറഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook