വയകോം 18 ന്റെ ഉടമസ്ഥതയിലുള്ള ഫ്രീമിയം ഒടിടി പ്ലാറ്റ്‌ഫോമാണ് ജിയോസിനിമ. നിങ്ങളുടെ ഇഷ്ട സിനിമകൾ കാണുന്നതിനായുള്ള സേവനം മാത്രമല്ല മറ്റ് അനവധി വിനോദ പരിപാടികൾ ജിയോസിനിമ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുന്നുണ്ട്. ഐപിഎൽ മുതലായ കായിക പരിപാടികളുടെ ലൈവ് സ്ട്രീമിങ്ങ് രാജ്യത്തിൽ ഏർപ്പെടുത്തിയ ആദ്യം ഒടിടി പ്ലാറ്റ്‌ഫോം കൂടിയാണ് ജിയോസിനിമ.
രാജ്യത്തെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമാകുക എന്ന ലക്ഷ്യത്തോടെ ജിയോസിനിമ തങ്ങളുടെ ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തിയ 10 പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം:
- എന്താണ് ജിയോസിനിമ?
പ്രീമിയം കണ്ടന്റുകൾ മാത്രം നൽകുന്ന ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് ജിയോസിനിമ. തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രീമിയം കണ്ടന്റുകൾക്കൊപ്പം സൗജന്യമായും സേവനം നൽകുന്നു. പ്രീമിയം ഉപയോഗിക്കുന്നവർക്ക് പരസ്യം ഒഴുവാക്കാനുള്ള ഓപ്ഷനും ജിയോസിനിമ ഉറപ്പാക്കുന്നുണ്ട്.
- ജിയോസിനിമയുടെ സബ്‌സ്ക്രിപ്‌ഷൻ പ്ലാനുകൾ എന്തൊക്കെയാണ്?
പ്രീമിയം ഉപഭോക്താക്കൾക്ക് വർഷത്തിൽ 999 രൂപ എന്ന പ്ലാൻ ജിയോ സിനിമ പരിചയപ്പെടുത്തുന്നു. ലൈവ് സ്പോർട്സ്, സിനിമകൾ, സീരീസ് തുടങ്ങിയവ 4k റെസലൂഷൻ വരെ പരസ്യങ്ങളുടെ സാന്നിധ്യമില്ലാതെ പ്രീമിയം ഉപഭോക്താക്കൾക്ക് കാണാവുന്നതാണ്. ഗെയിം ഓഫ് ത്രോൺസ്, ദി ലാസ്റ്റ് ഓഫ് അസ്, ചെർണോബൈൽ പോലുള്ള സീരീസും ജിയോസിനിമയിലുണ്ട്. നാലു വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് ഒരു സിംഗിൾ അക്കൗണ്ട് ഉപയോഗിക്കാനാവില്ല എന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.
- ജിയോസിനിമ ആപ്പ് എവിടെ ലഭിക്കും?
ആൺഡ്രോയിഡ്, ഐഒഎസ്, ആപ്പിൾ ടിവി, ആൺഡ്രോയിഡ് ടിവി ഒഎസ്, ടൈസൻ ഒഎസ്, ഫയർ ടിവി ഒഎസ് എന്നിവയിലെല്ലാം സൗജന്യമായി ലഭ്യമാണ്.
- ജിയോസിനിമ നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണ്?
സിനിമകൾ, വെബ് സീരീസ്, ലൈവ് സ്പോർട്സ്, വാർത്ത ചാനലുകൾ (വയകോം 18 മാത്രം) എന്നീ സേവനങ്ങൾ ജിയോസിനിമ നൽകുന്നു.
- ജിയോസിനിമ പ്രത്യേകമായി കണ്ടന്റുകൾ ഒരുക്കുന്നുണ്ടോ?
ഇന്ത്യയിൽ മാത്രമായി പ്രത്യേകം കണ്ടന്റുകൾ ഒരുക്കാൻ ജിയോ സിനിമ എച്ച്ബിഒ, വാർണർ ബ്രോസ് എന്നിവയുമായി പങ്കാളിത്വം സ്വീകരിച്ചിട്ടുണ്ട്. ഗെയിം ഓഫ് ത്രോൺസ്, ദി ലാസ്റ്റ് ഓഫ് അസ്, ചെർണോബൈൽ, ദി ഹൗസ് ഓഫ് ഡ്രാഗൺസ്, വെസ്റ്റ്‌വേൾഡ് തുടങ്ങിയ സീരീസുകൾ പ്രീമിയം ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
- ജിയോസിനിമയിൽ 4k കണ്ടന്റുകളുണ്ടോ?
4k റെസലൂഷൻ വരെ സ്ട്രീം ചെയ്യുന്ന കണ്ടന്റുകളുടെ സേവനം ജിയോസിനിമയിലുണ്ട്. ഇന്റർനെറ്റിനു നല്ല വേഗതയുണ്ടെങ്കിൽ മാത്രമെ 4k റെസലൂഷൻ വേണ്ടവിധം അനുഭവിക്കാനാവുകയുള്ളൂ.
- ജിയോസിനിമയിൽ നിന്ന് കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ?
ജിയോസിനിമ ഓഫ് ലൈൻ സ്ട്രീമിങ്ങ് സേവനം ഉറപ്പു നൽകുന്നുണ്ട്. എന്നാൽ ഡൗണലോൺ ചെയ്ത് കണ്ടന്റ് മറ്റു ഉപകരണങ്ങളിലേക്ക് ഷെയർ ചെയ്യാൻ സാധിക്കുന്നതല്ല.
- ജിയോസിനിമ അക്കൗണ്ട് നിർബന്ധമാണോ?
വേണ്ട. ആർക്കു വേണ്ടമെങ്കിലും ജിയോസിനിമ കാണുകയും കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം. എന്നാൽ പ്രീമിയം കണ്ടന്റുകൾ ഉപയോഗിക്കണമെങ്കിൽ ലോഗിൻ ചെയ്യണം. ഫോൺ നമ്പർ ഉപോഗിച്ച് ലോഗിൻ പ്രക്രിയ എളുപ്പത്തിൽ പൂർത്തീകരിക്കാം.
- ജിയോ നെറ്റ് വർക്ക് ഉപയോഗിക്കുന്നവർക്കു മാത്രമാണോ ജിയോസിനിമ സേവനം?
അല്ല. ഇന്റർനെറ്റ് സേവനമുള്ള ഏതു മൊബൈലിൽ നിന്നും ജിയോസിനിമ ഉപയോഗിക്കാം.
- ജിയോസിനിമയിൽ ചൈൽഡ് മോഡ് ഫീച്ചറുണ്ടോ?
ഇല്ല. ഇതുവരെയും ചൈൽഡ് മോഡ് ഫീച്ചർ ജിയോസിനിമ പരിചയപ്പെടുത്തിയിട്ടില്ല.