നിവിൻ പോളി ചിത്രം ‘മൂത്തോൻ’ ടൊറൊന്റോ മേളയിലേക്കും

Geetu Mohandas-Nivin Pauly Moothon to open Jio Mami Film Festival: മുംബൈ ചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രമായും ‘മൂത്തോൻ’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Moothon, മൂത്തോൻ, Nivin Pauly, നിവിൻ പോളി, Geethu Mohandas, ഗീതു മോഹൻദാസ്, Geetu Mohandas, Moothon film, Mumbai film festival 2019, മുംബൈ ചലച്ചിത്രമേള, Jio Mami film fest 2019, ജിയോ മാമി ഫിലിം ഫെസ്റ്റിവൽ, Moothon release, മൂത്തോൻ റിലീസ്, Nivin Pauly in Moothon, Moothon photos, Indian express Malayalam, IE Malayalam, ഐ ഇ മലയാളം,

Geetu Mohandas-Nivin Pauly Moothon to open Jio Mami Film Festival and Toronto International Film Festival: നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ ആദ്യപ്രദർശനം ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ നടക്കും. ഒക്ടോബർ 17 നാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം.​ അതിനുശേഷം ചിത്രത്തിന്റെ റിലീസും പ്രഖ്യാപിക്കും. മുംബൈ ചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രമായും ‘മൂത്തോൻ’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 21-ാമത് മുംബൈ ചലച്ചിത്രമേള(ജിയോ മാമിഫിലിം ഫെസ്റ്റിവൽ)യിലേക്കാണ് ഉദ്ഘാടനചിത്രമായി ‘മൂത്തോൻ’ പ്രദർശിപ്പിക്കുക.

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ൽ, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെ എ ആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമ്മാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൺഡാൻസ് സ്ക്രീൻറൈറ്റേർസ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു. ‘ലയേഴ്‌സ് ഡയസി’നു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ‘മൂത്തോനു’ണ്ട്. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയും ‘ലയേഴ്സ് ഡയസ്’ സ്വന്തമാക്കിയിരുന്നു.

നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മൂത്തോന്റെ’ ഛായാഗ്രഹണം രാജീവ് രവിയും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ബി അജിത്കുമാറും കിരൺ ദാസും ചേർന്നാണ് എഡിറ്റിംഗ്. സംഗീതം നിർവ്വഹിച്ചത് സാഗർ ദേശായ്. സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. .

Read more: താരമൂല്യമേറുന്നു; കൈ നിറയെ ചിത്രങ്ങളുമായി നിവിൻ പോളി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jio mami film festival opening film moothon geetu mohandas nivin pauly

Next Story
18 വർഷത്തിനിടയിലെ എന്റെ ആദ്യ വെക്കേഷൻ; ഡിസ്കവറി ഷോയിൽ മോദിയുടെ വെളിപ്പെടുത്തൽman vs wild, മാൻ വേഴ്സസ് വൈൽഡ്, man vs wild modi, man vs wild episode, man vs wild episode live, man vs wild modi live, man vs wild pm modi, നരേന്ദ്രമോദി, ഡിസ്കവറി ചാനൽ, man vs wild discovery channel, discovery channel, discover channel live, live discover channel man vs wild, man vs wild pm modi, pm modi man vs wild, modi man vs wild episode
The moderation of comments is automated and not cleared manually by malayalam.indianexpress.com