മകൻ മാർക്ക് ആന്റണിയ്ക്കായി സീസറിന്റെ കോസ്റ്റ്യൂം അണിഞ്ഞ് ജിനു ജോസഫ്

നടൻ കുഞ്ചാക്കോ ബോബൻ, സ്രിന്റ, രഞ്ജിനി ജോസ്, ഫർഹാൻ ഫാസിൽ എന്നിവരെല്ലാം ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്

Jinu Joseph, ജിനു ജോസഫ്, Jinu Joseph photos, Jinu Joseph family, Jinu Joseph son, Jinu Joseph films

അമല്‍ നീരദിന്റെ ബിഗ് ബി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ജിനു ജോസഫ്. കഴിഞ്ഞ ഒക്ടോബറിലാണ് ജിനുവിനും ഭാര്യ ലിയ സാമുവലിനും ഒരു ആൺ കുഞ്ഞ് പിറന്നത്. മാര്‍ക് ആന്‍റണി ജോസഫ് എന്നാണ് ജിനുവും ഭാര്യയും മകന് പേരിട്ടിരിക്കുന്നത്.

ജൂലിയസ് സീസറുടെ ഒരേയൊരു വിശ്വസ്തനും റോമൻ കമാന്ററും ധീരനായ പോരാളിയും സമർത്ഥനായ പ്രാസംഗികനും ഈജിപ്തിന്റ രക്ഷകനുമൊക്കെയാണ് ചരിത്രത്തിൽ മാർക്കസ് അന്റോണിയോ എന്ന മാർക്ക് ആന്റണി. ഇപ്പോഴിതാ, മകൻ മാർക്ക് ആന്റണിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിലും ഷേക്സ്പിയർ നാടകങ്ങളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുകയാണ് ജിനു. സീസറിനെ അനുസ്മരിപ്പിക്കുന്ന കോസ്റ്റ്യൂമാണ് ജിനുവും ഭാര്യയും മകനും അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. നടൻ കുഞ്ചാക്കോ ബോബൻ, സ്രിന്റ, രഞ്ജിനി ജോസ്, ഫർഹാൻ ഫാസിൽ എന്നിവരെല്ലാം ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

അൻവർ, സാഗർ ഏലിയാസ് ജാക്കി, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടൽ, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി, വരത്തൻ, വൈറസ്,​ ട്രാൻസ് എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് ജിനു കാഴ്ച വച്ചത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘അഞ്ചാം പാതിരാ’യിലെ ജിനുവിന്‍റെ കഥാപാത്രവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നവാഗതനായ അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ‘സായാഹ്ന വാര്‍ത്തകള്‍’ ആണ് ജിനുവിന്‍റേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Read more: ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിൽ നഗ്മയ്ക്ക് ശബ്ദം നൽകിയ നായിക ആരെന്നറിയുമോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jinu joseph shares son s birthday celebration photos

Next Story
സഖികളിൽ സുന്ദരി? ശ്രദ്ധ നേടി നായികമാരുടെ ചിത്രംSuhasini Maniratnam, Poornima bhagyaraj, Radhika Sarathkumar, Khushbu, Suhasini Khushbu friendship photos, സുഹാസിനി, പൂർണിമ, രാധിക, ഖുശ്ബു
The moderation of comments is automated and not cleared manually by malayalam.indianexpress.com