scorecardresearch

സൗബിനും നിമിഷയും ഒന്നിക്കുന്ന 'ജിന്ന്'; സംവിധാനം സിദ്ധാർത്ഥ് ഭരതൻ

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ട സൗബിനും നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ട സൗബിനും നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

author-image
Entertainment Desk
New Update
Soubin Shahir, Nimisha Sajayan, Sidharth Bharathan, Jinn Movie, Jinnu Movie, സൗബിൻ സാഹിർ, നിമിഷ സജയൻ, സിദ്ധാർത്ഥ് ഭരതൻ, ജിന്ന് ചിത്രം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

Jinn first look: സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും സംവിധായകനാവുന്നു. സൗബിന്‍ ഷാഹിറിനെയും നിമിഷാ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജിന്ന്'. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങളായ സൗബിനും നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്പോസ്റ്റർ ദുൽഖർ സൽമാൻ ഇന്നലെ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്കു. സിദ്ധാർത്ഥിന്റെ നാലാമത്തെ ചിത്രമാണ് ഇത്.

Advertisment

രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത 'കലി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജേഷ് ആയിരുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയിന്‍മെന്റാണ് 'ജിന്നി'ന്റെ നിർമ്മാതാക്കൾ. കോമഡി പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുക. ചിത്രത്തിിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും.

'നിദ്ര', 'ചന്ദ്രേട്ടന്‍ എവിടെയാ', 'വര്‍ണ്യത്തില്‍ ആശങ്ക' എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഒരുക്കുന്ന ചിത്രമാണിത്. അതേസമയം, കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സൗബിൻ സാഹിർ. 'ജാക്ക് ആൻഡ് ജിൽ', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'ജൂതൻ', 'അമ്പിളി' എന്നിങ്ങനെ ചിത്രീകരണം പൂർത്തിയായതും പുരോഗമിക്കുന്നതും തുടങ്ങാനുള്ളതുമായി നിരവധിയേറെ ചിത്രങ്ങളുടെ ഭാഗമാണ് സൗബിൻ. 'അമ്പിളി'യുടെ ചിത്രീകരണം കഴിഞ്ഞതിനു ശേഷമാവും സൗബിൻ 'ജിന്നി'ൽ ജോയിൻ ചെയ്യുക.

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി റഷ്യയിലാണ് സൗബിൻ ഇപ്പോൾ. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനു ശേഷം സൗബിൻ സാഹിർ മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രം ഒരുക്കുന്നത്. മൂൺഷോട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ‘കാർത്തിക് കാളിങ് കാർത്തിക്’,’വസീർ’, ‘വിശ്വരൂപം’ സീരിസ് എന്നിവയുടെ ഛായാഗ്രാഹകനായ സനു ജോൺ വർഗ്ഗീസ് ആണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’എന്ന ഈ പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

Advertisment

‘അമ്പിളി’യിലും ടൈറ്റിൽ കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. സൗബിനോടൊപ്പം നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തന്‍വി റാം എന്ന പുതുമുഖ നടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ കഥയും ജോണ്‍ പോള്‍ തന്നെയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങള്‍ക്കും വിഷ്ണുവായിരുന്നു സംഗീതം ചിട്ടപ്പെടുത്തിയത്.

‘പറവ’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനായി സൗബ്ബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിവരങ്ങളും അടുത്തിടെ പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഈ ചിത്രത്തിന്റെ പ്രഖ്യാപനം.

Read more: വ്യത്യസ്തതകളുമായി വിധു വിന്‍സെന്റിന്റെ ‘സ്റ്റാന്‍ഡ് അപ്പ്’; നിമിഷ സജയൻ മുഖ്യ വേഷത്തിൽ

ലാല്‍ജോസ് ചിത്രം '41', വിധു വിന്‍സെന്റ് ചിത്രം 'സ്റ്റാന്‍ഡപ്പ്', രാജീവ് രവി ചിത്രം 'തുറമുഖം' എന്നിവയാണ് നിമിഷ സജയൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ. നിമിഷ ആദ്യമായി ബിജു മേനോന് ഒപ്പം അഭിനയിക്കുന്ന ചിത്രമാണ് '41'.

കേരളത്തിന് അത്ര തന്നെ പരിചിതമല്ലാത്ത സ്റ്റാന്‍ഡ് അപ്പ് കോമഡി എന്ന വിഷയമാണ് വിധു വിൻസെന്റ് പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിധുവിന്റെ ആദ്യചിത്രമായ മാന്‍ഹോളിന്റെ തിരക്കഥയൊരുക്കിയ ഉമേഷ് ഓമനക്കുട്ടനാണ് പുതിയ ചിത്രത്തിന്റേയും തിരക്കഥ ഒരുക്കുന്നത്.

First Look Poster Soubin Shahir Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: