ദുരിതാശ്വാസ ക്യാമ്പിലെ ജിമിക്കി കമ്മല്‍ നൃത്തം: വിനായകന്റെ കൂടെ ആസിയ ബീവി വെള്ളിത്തിരയിലേക്ക്

സര്‍വ്വവും നഷ്ടപ്പെട്ട് സങ്കടത്തിലിരിക്കുന്നവര്‍ക്ക് തന്റെ നൃത്തം പ്രചോദനമായെങ്കില്‍ അതില്‍പരം സന്തോഷം വേറൊന്നില്ല എന്നാണ് വൈറലായ വീഡിയോയെക്കുറിച്ച് ആസിയ ബീവി പറയുന്നത്

Jimikki Kammal dances goes viral once again, this time for a flood relief camp in Kerala
Jimikki Kammal dances goes viral once again, this time for a flood relief camp in Kerala

കൊച്ചി മുളന്തുരുത്തി ദുരിതാശ്വാസ ക്യാമ്പിലെ ‘ജിമിക്കി കമ്മല്‍’ നൃത്തം കണ്ടു ദുരിതക്കയം കയറുന്ന കേരളം കൈയ്യടിച്ചതാണ്. വാടക വീട്ടില്‍ വെള്ളം കയറിയതു മൂലം ക്യാമ്പില്‍ എത്തിയ ആസിയയാണ് കുട്ടികള്‍ക്കൊപ്പം ഹിറ്റ് ഗാനമായ ‘ജിമിക്കി കമ്മലി’ന് ചുവടു വച്ചത്. വൈറലായ നൃത്തത്തിന്റെ വീഡിയോ കണ്ടിട്ടാണ് ‘കിസ്മത്തി’ന്റെ സംവിധായകന്‍ ഷാനവാസ് കെ.ബാവകുട്ടി തന്റെ അടുത്ത ചിത്രത്തില്‍ ഒരു വേഷത്തിനായി ആസിയയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. വിനായകന്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് ഷാനവാസ് അടുത്ത് സംവിധാനം ചെയ്യുന്നത്.

വൈറ്റില ഹബ്ബിലെ ട്രാഫിക് വാര്‍ഡനാണ് ആസിയ ബീവി. സര്‍വ്വവും നഷ്ടപ്പെട്ട് സങ്കടത്തിലിരിക്കുന്നവര്‍ക്ക് തന്റെ നൃത്തം പ്രചോദനമായെങ്കില്‍ അതില്‍പരം സന്തോഷം വേറൊന്നില്ല എന്നാണ് വൈറലായ വീഡിയോയെക്കുറിച്ച് ആസിയ ബീവി പറയുന്നത്.

“വാടക വീട്ടിലാണ് താമസിക്കുന്നത്, മൂന്ന് കുഞ്ഞുങ്ങള്‍ ഉണ്ട്. ഭര്‍ത്താവിനു സുഖമില്ല. ഞാന്‍ ഒരാള് പണിയെടുത്തിട്ടാണ് വീട് കഴിയുന്നത്‌”, ആസിയ പറഞ്ഞതായി ന്യൂസ്‌റപറ്റ് കേരളം റിപ്പോര്‍ട്ട്‌ ചെയ്യുന്നു ആരും സങ്കടപ്പെടരുത്, ജീവിതം തിരിച്ചു പിടിക്കാനുള്ള ധൈര്യം സംഭരിക്കണം, സന്തോഷമായിരിക്കണം എന്ന് ക്യാമ്പിലെ എല്ലാവരോടും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അവരുടെ തന്നെ നേതൃത്വത്തിലാണ് ക്യാമ്പിലെ കലാപരിപാടികളും നടക്കുന്നത്.

ഫ്രാന്‍സിസ് നൊറാണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഷാനവാസ് ബാവകുട്ടി അടുത്ത് സംവിധാനം ചെയ്യുന്നത്. തിരക്കഥ പി.എസ്.റഫീക്ക്.  ഷൂട്ടിങ് ഉടന്‍ ആരംഭിക്കും എന്നും വൈകാതെ തന്നെ താന്‍ ആസിയയെ കാണാന്‍ ചെല്ലും എന്നും സംവിധായകന്‍ അറിയിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jimikki kammal kerala flood relief camp dance video asiya beevi

Next Story
മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യേണ്ടത്: കേരളത്തിന്‌ വേണ്ടി ഒരു ഡോക്ടറുടെ അഭ്യര്‍ത്ഥനKerala Floods: IMA Kerala Chapter Dr Sulfi Noohu appeals to Mammootty Mohanlal to help mental health team at rehabilitation centres
The moderation of comments is automated and not cleared manually by malayalam.indianexpress.com