/indian-express-malayalam/media/media_files/2025/12/10/mammootty-2025-12-10-13-33-14.jpg)
ചിത്രം: ഫേസ്ബുക്ക്
ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ നടനാണ് ജിബിൻ ഗോപിനാഥ്. പ്രണവ് മോഹൻലാൽ നായകനായ 'ഡീയസ് ഈറെ'യിലെ ജിബിന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി നായകനായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'കളങ്കാവലി'ലും ഒരു പ്രധാന വേഷത്തിൽ ജിബിൻ ഗോപിനാഥ് എത്തിയിരുന്നു.
ഇപ്പോഴിതാ, ജിബിൻ ഗോപിനാഥ് പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഇരുവരുടെയും സംഭാഷണത്തെ കുറിച്ചുള്ള കുറിപ്പും നടൻ പോസ്റ്റു ചെയ്തിട്ടുണ്ട്.
Also Read: 4 ദിവസം, 50 കോടി; ബോക്സ് ഓഫീസിൽ കളംനിറഞ്ഞ് 'കളങ്കാവൽ'
"സാർ : ഖത്തറിൽ നിന്ന് എനിക്ക് അത്തർ കൊണ്ടുവന്നോ..
ഞാൻ : ആ കൊണ്ടുവന്നിട്ടുണ്ട്
സാർ : (ചിരിച്ചുകൊണ്ട് ) എനിക്ക് വേണ്ട നീ വച്ചോ..
ഞാൻ : എനിക്കൊരു പിക്ക് വേണം
സാർ : നിനക്കെന്തിനു, അതൊന്നും പറ്റൂല
ഞാൻ : എനിക്ക് വേണം, നമ്മൾ ജയിച്ചതിന്...
സാർ : (ചെറിയ ചിരിയോടെ) വാ....
വലിയ വിജയത്തിന്റെ ചെറിയ പുഞ്ചിരി കണ്ടോ...", ജിബിൻ കുറിച്ചു. ആരാധകരടക്കം നിരവധിയാളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്.
മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം റിലീസായി നാലാം ദിവസത്തിനുള്ളിൽ ആഗോള ഗ്രോസ് കളക്ഷനായി 50 കോടി നേടിയിരുന്നു. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ.
Also Read: 'എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിനു നന്ദി'; കളങ്കാവലിന്റെ വിജയത്തിനു പിന്നാലെ മമ്മൂട്ടി
ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
Read More: അയ്യപ്പനും കോശിയുമായി മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ; രണ്ടു റോളും മമ്മൂക്കയ്ക്ക് ചേരുമെന്ന് ആരാധകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us