ബോളിവുഡിലെ താരപുത്രിമാരിൽ ശ്രീദേവിയുടെ മകൾ ജാൻവി കപൂറിനും ആരാധകർ നിരവധിയാണ്. അമ്മയുടെ പാത പിന്തുടർന്നാണ് ജാൻവിയും അഭിനയത്തിലെത്തിയത്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ സെൻസിലും ജാൻവി മുന്നിൽ തന്നെയാണ്. വോഗ് പവർ ലിസ്റ്റ് 2019 അവാർഡ് ചടങ്ങിലും ഇത് പ്രകടമായിരുന്നു.

Read Also: റെഡ്കാർപെറ്റിലെത്താൻ ഗൗരിയെ സഹായിച്ച് ഷാരൂഖ് ഖാൻ, ആരാധകരുടെ നിറഞ്ഞ കയ്യടി

തൂവെളള നിറമുളള തൂവൽ ഡിസൈനിലുളള വസ്ത്രമായിരുന്നു ജാൻവി ധരിച്ചത്. വസ്ത്രത്തിനു അനുയോജ്യമായ കമ്മലും ഹെയർ സ്റ്റെലും കൂടിയായപ്പോൾ ജാൻവി അതിസുന്ദരിയായി. ബ്ലാക്ക് ബാക്ഗ്രൗണ്ടിൽ നിന്നുളള ജാൻവിയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാൻ മനോഹരമാണ്.

jhanvi kapoor, ie malayalam

jhanvi kapoor, ie malayalam

jhanvi kapoor, ie malayalam

jhanvi kapoor, ie malayalam

jhanvi kapoor, ie malayalam

jhanvi kapoor, ie malayalam

jhanvi kapoor, ie malayalam

jhanvi kapoor, ie malayalam

കഴിഞ്ഞ ദിവസം സാരി ധരിച്ചുളള ചിത്രങ്ങളും ജാൻവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സാരിയിലും മനോഹരിയായിരുന്നു ജാൻവി. 2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാൻവി തന്റെ അരങ്ങേറ്റം കുറിച്ചത്. ധടക്കിനുശേഷം ‘റൂഫി അഫ്സ’, ‘ഗുജ്ജൻ സക്സേന’, ‘ദോസ്താന 2’ തുടങ്ങിയവയാണ് ജാൻവിയുടെ പുതിയ സിനിമകൾ. jhanvi kapoor, ie malayalam

jhanvi kapoor, ie malayalam

jhanvi kapoor, ie malayalam
jhanvi kapoor, ie malayalam

തന്റെ കരിയറിലെ ആദ്യത്തെ ഡബിള്‍ റോൾ ചെയ്യാനൊരുങ്ങുകയാണ്. ‘രൂഹ്- അഫ്സ’ എന്ന ചിത്രത്തിലാണ് ജാൻവി. ജാൻവിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ ഈ ഡബിൾ റോളിനെ വിശേഷിപ്പിക്കാം. രാജ് കുമാർ റാവു, വരുൺ ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഗുൻജൻ സക്സേനയുടെ ബയോപിക്കിലും ജാൻവി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരൺ ജോഹറിന്റെ ‘തക്ത്’ ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു ജാൻവി ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook