താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് വരുന്നത് പുതിയൊരു കാര്യമല്ല. പ്രത്യേകിച്ച് ബോളിവുഡില്‍. മക്കള്‍ മാത്രമല്ല, കുടുംബാംഗങ്ങള്‍ എല്ലാവരും സിനിമയിലേക്കെത്തുന്ന കാഴ്‌ചയാണ് ബി ടൗണില്‍. അവിടെ പുതിയൊരു താരപുത്രി കൂടി അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. മറ്റാരുമല്ല, അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകള്‍ ജാന്‍വി കപൂര്‍.

ദഡക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി അരേങ്ങേറ്റം കുറിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഭാഗമായി വോഗ് മാഗസിന്‍ നടത്തിയ ജാന്‍വിയുടെ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത്. ജൂണില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കവര്‍ഗേളായി എത്തുന്നതും ജാന്‍വി തന്നെ.

മുംബൈയിലെ ഡോം ഇന്റര്‍കോണ്ടിനെന്റല്‍ മറൈന്‍ഡ്രൈവില്‍ നടന്ന ഫോട്ടോഷൂട്ടില്‍ അതീവ സ്‌റ്റൈലിഷും ഗ്ലാമറസുമായാണ് ജാന്‍വി പ്രത്യക്ഷപ്പെട്ടത്. ശ്രീദേവിയ്‌ക്കൊപ്പം നടക്കേണ്ടിയിരുന്ന ഫോട്ടോഷൂട്ടായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ഈ ആഗ്രഹം നിറവേറ്റാന്‍ സാധിച്ചില്ല. പീപ്പിള്‍ മാഗസിനു വേണ്ടിയായിരുന്നു ജാന്‍വിയുടെ ആദ്യ ഫോട്ടോ ഷൂട്ട്. അത് ശ്രീദേവിക്കൊപ്പമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook