scorecardresearch

താരങ്ങള്‍ അഭിനയിച്ച പരസ്യം വിവാദത്തില്‍

തങ്ങളുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് പരസ്യം ചെയ്യുന്നത് എന്നും ബാങ്കേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.

തങ്ങളുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് പരസ്യം ചെയ്യുന്നത് എന്നും ബാങ്കേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.

author-image
WebDesk
New Update
Kalyan Jewellers Ad featuring Amitabh Bachchan, Manju Warrier, Nagarjuna, Prabhu runs into controversy

Kalyan Jewellers Ad featuring Amitabh Bachchan, Manju Warrier, Nagarjuna, Prabhu runs into controversy

അമിതാഭ് ബച്ചന്‍, മകള്‍ ശ്വേത, മഞ്ജു വാര്യര്‍ എന്നിവര്‍ അഭിനയിച്ച ഏറ്റവും പുതിയ പരസ്യം വിവാദത്തില്‍. ബച്ചനും മകള്‍ ശ്വേതയും അച്ഛനും മകളുമായി അഭിനയിച്ച പരസ്യം, ഒരു ബാങ്കിന്റെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. പ്രായമായ അച്ഛനൊപ്പം ബാങ്കില്‍ എത്തുന്ന മകള്‍ ബാങ്ക് ജീവനക്കാരോട് അച്ഛന്റെ പെന്‍ഷനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കാതെ മാനേജറുടെ അടുത്തേക്ക് പറഞ്ഞു വിടുന്നു. ഒടുവില്‍ മാനേജറുടെ അടുത്തെത്തുമ്പോള്‍ അറിയുന്നു, അച്ഛന്റെ പെന്‍ഷന്‍ മുടങ്ങിയതല്ല, മറിച്ച് രണ്ടു തവണ ക്രെഡിറ്റ്‌ ആയതാണ് വിഷയം എന്ന്.  'അത് നിങ്ങള്‍ തന്നെ കൈവശം വച്ചോളൂ, ആരും അറിയില്ലല്ലോ' എന്ന് മാനേജര്‍ പറയുമ്പോള്‍ 'അത് തെറ്റാണ് താന്‍ അത് ചെയ്യില്ല' എന്ന് അച്ഛന്‍ പറയുന്നു.

Advertisment

ഈ പരസ്യത്തിന്റെ മലയാളം പതിപ്പില്‍ അമിതാഭ് ബച്ചന്റെ മകളായി എത്തുന്നത്‌ മഞ്ജു വാര്യരാണ്. ഇതിന്റെ മറ്റു ഭാഷാ പതിപ്പുകളില്‍ നാഗാര്‍ജുന അക്കിനേനി, പ്രഭു എന്നിവരും വേഷമിട്ടിട്ടുണ്ട്.

ഈ പ്രമേയത്തിന് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഓള്‍ ഇന്ത്യാ ബാങ്കേഴ്സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി) രംഗത്ത്‌ വന്നിട്ടുണ്ട്. 3,20,000 ബാങ്ക് ഓഫീസര്‍മാരുള്ള ഈ സംഘടന പരസ്യ പ്രചാരകരായ കല്യാണ്‍ ജുവലേഴ്സിനെതിരെ നിയമപരമായ നടപടി എടുക്കും എന്ന് പ്രസ്താവിച്ചു. തങ്ങളുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് പരസ്യം ചെയ്യുന്നത് എന്നും അവര്‍ ആരോപിച്ചു.

"തങ്ങളുടെ വ്യാപാര ലാഭത്തിലായി ബാങ്കിങ് സംവിധാനത്തില്‍ അവിശ്വാസം ഉണ്ടാക്കുകയും, അതിനെ അധിക്ഷേപിക്കുകയുമാണ് പരസ്യം ചെയ്തത്" എന്ന് എഐബിഒസി ജനറല്‍ സെക്രട്ടറി സൗമ്യ ദത്ത പറഞ്ഞു. കല്യാണ്‍ ജുവലേഴ്സ് നിരുപാധികം മാപ്പ് പറയണം എന്നും പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ സംഘടനാപരമായ ആക്ഷന്‍ - ലിറ്റിഗേഷന്‍, ധര്‍ണ്ണ - ഉള്‍പ്പടെയുള്ളവയുമായി മുന്നോട്ട് പോകുമെന്നും എഐബിഒസി അറിയിച്ചു. എഐബിഒസി കേരള യൂണിറ്റ് സെക്രട്ടറി അബ്രഹാം ഷാജി ജോർജും പരസ്യം ബാങ്ക് ജീവനക്കാരെ അധിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി.

Advertisment

Read in English: Ad featuring Amitabh Bachchan, daughter raises hackles of bank union

എന്നാല്‍ 'ഇത് പ്യുവര്‍ ഫിക്ഷന്‍ ആണ്' എന്ന് പറഞ്ഞു കല്യാണ്‍ ജുവലേഴ്സ് ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.

"ബാങ്ക് ജീവനക്കാരെ മോശമായി വരച്ചു കാണിച്ചു എന്ന സംഘടനയുടെ തോന്നലിനെ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇത് വെറും ഫിക്ഷന്‍ മാത്രമാണ് എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ബാങ്ക് ജീവനക്കാരെ മൊത്തമായി പ്രതിനിധീകരിക്കണം എന്ന് പരസ്യ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ചിന്തിച്ചിട്ടില്ല", കല്യാണ്‍ ജുവലേഴ്സ് സൗമ്യ ദത്തയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

"മേല്‍പ്പറഞ്ഞതിന് ഞങ്ങള്‍ നിരുപാധികം മാപ്പ് പറയുന്നു. മൂന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 'ഇതില്‍ കാണിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ ഫിക്ഷണല്‍ ആണ്' എന്നൊരു അറിയിപ്പ് പരസ്യത്തില്‍ ചേര്‍ക്കും. വ്യക്തികളെയോ കമ്മ്യൂണിറ്റികളെയോ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല", എന്നും കത്തില്‍ വിശദമാക്കുന്നു.

Manju Warrier Amitabh Bachchan Advertisement

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: