scorecardresearch

മിന്നുന്ന സാരിയണിഞ്ഞ് ജെന്നിഫർ ലോപ്പസ് കല്യാണത്തിനെത്തി; പ്രതിഫലം വാങ്ങിയത് 17 കോടി

യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്തെ പ്രമുഖൻ രാമ രാജു മന്തേനയുടെ മകള്‍ നേത്ര മന്തേനയുടേയും വംശി ഗാദിരാജുവിന്റേയും വിവാഹത്തിന് എത്തിയതായിരുന്നു ജെന്നിഫർ

യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്തെ പ്രമുഖൻ രാമ രാജു മന്തേനയുടെ മകള്‍ നേത്ര മന്തേനയുടേയും വംശി ഗാദിരാജുവിന്റേയും വിവാഹത്തിന് എത്തിയതായിരുന്നു ജെന്നിഫർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jennifer Lopez

രാജസ്ഥാനിലെ ഉദയ് പൂരിൽ കഴിഞ്ഞ ദിവസം നടന്ന ആഡംബര വിവാഹത്തിൽ ശ്രദ്ധ നേടിയത് അമേരിക്കന്‍ പോപ്പ് താരം ജെന്നിഫര്‍ ലോപ്പസ് ആണ്. മിന്നുന്ന സാരിയണിഞ്ഞ് എത്തിയ ജെന്നിഫറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

Advertisment

Also Read: ആള് ഇഷ്ടം പറഞ്ഞു, എനിക്കൊരു നിബന്ധനയെ ഉള്ളൂ: വിവാഹത്തെക്കുറിച്ച് രേണു സുധി

 യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്തെ പ്രമുഖൻ രാമ രാജു മന്തേനയുടെ മകള്‍ നേത്ര മന്തേനയുടേയും വംശി ഗാദിരാജുവിന്റേയും വിവാഹത്തിന് എത്തിയതായിരുന്നു ജെന്നിഫർ. റിപ്പോർട്ടുകൾ പ്രകാരം, ഈ​ വിവാഹത്തിൽ പങ്കെടുക്കുന്നതിന് 17 കോടി രൂപയാണ് ജെന്നിഫർ പ്രതിഫലമായി വാങ്ങിയത്. റോസ്-ഗോൾഡ് കോച്ചർ സാരിയിൽ ആണ് ജെന്നിഫർ എത്തിയത്. 

Also Read:  'കാവൽക്കാരൻ കളത്തിൽ ഇറങ്ങുന്നു'; വീഡിയോയുമായി മമ്മൂട്ടി

Advertisment

പിച്ചോള തടാകത്തിന് മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഫൈവ് സ്റ്റാര്‍ ദ്വീപ് റിസോര്‍ട്ടായ താജ് ലേക്ക് പാലസിലെ ലേക്ക്‌സൈഡ് ബംഗ്ലാവിലായിരുന്നു നേത്ര മന്തേനയുടേയും വംശി ഗാദിരാജുവിന്റേയും  ഹല്‍ദി ചടങ്ങ്. ഈ കൊട്ടാരത്തില്‍ 65 മുറികളും 18 സ്യൂട്ടുകളുമാണ് ഉള്ളത്. 

Also Read: ഈ ഹിറ്റ് ചിത്രങ്ങൾ എങ്ങനെ മറക്കും; എഐ ആർട്ടിസ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞ ഷൂട്ടിംഗ് ലൊക്കേഷൻ ചിത്രങ്ങൾ

വിവാഹചടങ്ങിൽ ജെന്നിഫറിനൊപ്പം തന്നെ, ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, നോറ ഫത്തേഹി, ദിയ മിര്‍സ, രണ്‍വീര്‍ സിങ്ങ്, ഷാഹിദ് കപൂര്‍, കൃതി സനോന്‍, ജാന്‍വി കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തു. ഈ സെലിബ്രിറ്റികളെയെല്ലാം കോടികൾ നൽകിയാണ് ചടങ്ങിനെത്തിച്ചത്. 

Also Read: ഇവനെ ഒരു 5 മിനിറ്റ് പിടിക്കാമോ? എന്റെ ഒരു ദിവസത്തെ ഏറ്റവും ഇഷ്ടമുള്ള സമയമാണത്: അഹാന കൃഷ്ണ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: