JD Daniel Award 2020, Television Lifetime Achivement Award 2020: പോയവർഷത്തെ ജെ.സി. ഡാനിയേൽ പുരസ്‌കാരവും ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ഡിസംബർ 23നു മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. വൈകിട്ട് ആറിനു യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം പി. ജയചന്ദ്രനും ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ശശികുമാറും ഏറ്റുവാങ്ങും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, അടൂർ ഗോപാലകൃഷ്ണൻ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ, രവി മേനോൻ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ പങ്കെടുക്കും.
പുരസ്‌കാര സമർപ്പണ ചടങ്ങിനുശേഷം പി. ജയചന്ദ്രന്റെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള ‘ഭാവനാസാഗരം’ എന്ന സംഗീത പരിപാടിയും അരങ്ങേറും.