Latest News

ജെ.സി.ഡാനിയേൽ പുരസ്‌കാരം; മികച്ച നടൻ ജയസൂര്യ, നടി നവ്യ നായർ

സിദ്ധാർഥ് ശിവയുടെ ‘എന്നിവർ’ എന്ന ചിത്രവും വി.വി.ജോസിന്റെ ‘ദിശ’യും ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്

ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2020ലെ മികച്ച നടനായി ജയസൂര്യയും നടിയായി നവ്യ നായരും തിരഞ്ഞെടുക്കപ്പെട്ടു. ‘സണ്ണി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെയാണ് നവ്യ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

സിദ്ധാർഥ് ശിവയുടെ ‘എന്നിവർ’ എന്ന ചിത്രവും വി.വി.ജോസിന്റെ ‘ദിശ’യും ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ. ‘സണ്ണി’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകൻ.

മറ്റു പുരസ്കാര ജേതാക്കൾ

മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂർ, ചിത്രം – താഹിറ
മികച്ച എഡിറ്റർ – ഷമീർ മുഹമ്മദ്, ചിത്രം – സണ്ണി
മികച്ച സം​ഗീത സംവിധായകൻ – ​ഗോപി സുന്ദർ, ചിത്രം – ഒരുത്തീ
മികച്ച പശ്ചാത്തലസം​ഗീതം – എം.ജയചന്ദ്രൻ, ചിത്രം – സൂഫിയും സുജാതയും
മികച്ച ​ഗായകൻ – വിജയ് യേശുദാസ്, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗായിക – സിതാര ബാലകൃഷ്ണൻ, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗാനരചയിതാവ് – അൻവർ അലി, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, ചിത്രം – കാന്തി
മികച്ച സൗണ്ട് ഡിസൈൻ – രം​ഗനാഥ് രവി, ചിത്രം – വർത്തമാനം
മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ
മികച്ച പുതുമുഖ നായകൻ – അക്ഷയ്, ചിത്രം – ദിശ
മികച്ച പുതുമുഖ നായിക – താഹിറ, ചിത്രം – താഹിറ
മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി

Also Read: IFFK: ഐഎഫ്എഫ്കെ ഫെബ്രുവരി നാല് മുതല്‍ 11 വരെ തിരുവനന്തപുരത്ത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jc daniel foundation film awards 2020 jaysurya best actor navya nair actress

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com