രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ ഫെയ്സ്ബുക്ക് പേജ് വഴിയാണ് വൈകിട്ട് 7 മണിക്ക് ട്രെയിലര്‍ പുറത്തുവിട്ടത്. 2016ലാണ് ആദ്യ ചിത്രമായ പ്രേതം റിലീസ് ചെയ്തത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതം. അതേ ഗണത്തിലുളളതാണ് രണ്ടാമത്തെ ഭാഗമെന്നും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. വരിക്കാശ്ശേരി മനയിലാണ് സംഭവങ്ങള്‍ നടക്കുന്നതെന്നും സൂചനയുണ്ട്. ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായിരുന്നത്.

വീണ്ടും മെന്റലിസ്റ്റിന്റെ വേഷത്തില്‍ തന്നെയാണ് പ്രേതം 2ല്‍ ജയസൂര്യ എത്തുന്നത്. സാനിയ ഇയ്യപ്പനും ദുര്‍ഗ കൃഷ്ണയുമാണ് നായികമാരായെത്തുന്നത്. പ്രേതം 2വിനു പുറമെ മോഹന്‍ലാലിന്റെ ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ദുര്‍ഗയുടെ അടുത്ത ചിത്രം.

ചിത്രത്തിലെ മെന്റലിസ്റ്റായുള്ള ജയസൂര്യയുടെ പ്രകടനവും വസ്ത്രധാരണവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന് വസ്ത്രാലങ്കാരം ചെയ്തത്. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച പ്രേതത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറിന്റേതായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook