Latest News

അവാർഡ് വാർത്ത അറിഞ്ഞ ജയസൂര്യയുടെയും കുടുംബത്തിന്റെയും ആഹ്ളാദപ്രകടനം: വീഡിയോ

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന സിനിമയിലെ ‘വെള്ളം മുരളി’ എന്ന കഥാപാത്രത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്

Jayasurya

കൊച്ചി: 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരെയും അതിശയപ്പെടുത്താതെ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന സിനിമയിലെ ‘വെള്ളം മുരളി’ എന്ന കഥാപാത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. എന്നാല്‍ താരത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോളുള്ള കുടുംബാംഗങ്ങളുടെ ആവേശത്തോടുകൂടിയുള്ള പ്രതികണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുടുംബാംഗങ്ങളോട് ഒപ്പമിരുന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം ജയസൂര്യ കണ്ടത്. മികച്ച നടന്‍ ജയസൂര്യ എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ച നിമിഷം തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത് ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ താരത്തെ ആസ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം. എല്ലാവരും ചേര്‍ന്ന് ജയസൂര്യയ്ക്ക് ജയ് വിളിക്കുന്നതും കേള്‍ക്കാന്‍ സാധിക്കും.

“വെള്ളം യഥാർത്ഥത്തിലുള്ള, ഇന്ന് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ്. ഈ സിനിമ കണ്ടു കഴിയുമ്പോൾ ഒരാൾക്ക് ചിലപ്പോൾ അയാളെ തന്നെ സിനിമയിൽ കാണാൻ പറ്റും, അല്ലെങ്കിൽ അയാളുടെ സുഹൃത്തിനെയോ അയൽക്കാരനെയോ പരിചയത്തിലുള്ളവരെയോ ഓർമ വരും. അത്തരമൊരു കഥാപാത്രം എന്നിലേക്ക് വന്നതാണ് എന്നെ സംബന്ധിച്ച വലിയ ഭാഗ്യം,” ജയസൂര്യ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.

അതേസമയം, ‘കപ്പേള’ എന്ന ചിത്രത്തിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’ ആണ് മികച്ച സിനിമ. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ. എന്നിവര്‍ എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

Also Read: ഇതൊരു കൂട്ടായ്മയുടെ വിജയം: ജയസൂര്യ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jayasuryas family reaction after award announcement viral video

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com