scorecardresearch

അന്ന് മോൻ, ഇന്ന് 'മാൻ'; സനൂപിന്​​​ ആശംസകളുമായി ജയസൂര്യ

ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിൽ ജയസൂര്യയുടെ മകനായിട്ടായിരുന്നു സനൂപ് അരങ്ങേറ്റം കുറിച്ചത്. ജയസൂര്യയുടെ കത്തനാറിലും സനൂപ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്

ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിൽ ജയസൂര്യയുടെ മകനായിട്ടായിരുന്നു സനൂപ് അരങ്ങേറ്റം കുറിച്ചത്. ജയസൂര്യയുടെ കത്തനാറിലും സനൂപ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്

author-image
Entertainment Desk
New Update
Jayasoorya Sanoop

ചേച്ചി സനൂഷയുടെ വഴിയെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാസ്റ്റർ സനൂപ്. ചേച്ചിയെ പോലെ തന്നെ ബാലതാരമായിട്ടായിരുന്നു സനൂപിന്റെയും സിനിമ അരങ്ങേറ്റം.  ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സനൂപ് സന്തോഷ് അഭിനയരംഗത്ത് എത്തിയത്. പിന്നീട് പെരുച്ചാഴി, ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍,ജോ ആന്റ് ദി ബോയ്, കുട്ടികളുണ്ട് സൂക്ഷിക്കുക, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോണി ജോണി എസ് പപ്പ തുടങ്ങി നിരവധി ചിത്രങ്ങളിൽ മാസ്റ്റർ സനൂപ് അഭിനയിച്ചു. 

Advertisment

Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ

മാസ്റ്റർ സനൂപ് വളർന്ന് ഇന്ന് യുവാവായി മാറിയിരിക്കുന്നു. സനൂപിന്റെ 22-ാം ജന്മദിനമാണ് ഇന്ന്. സനൂപിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ജയസൂര്യ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിൽ ജയസൂര്യയുടെ മകനായിട്ടായിരുന്നു സനൂപ് അരങ്ങേറ്റം കുറിച്ചത്.

"മോനിൽ നിന്നും 'Man'ലേക്ക്.  സനൂ, നീ ഒരു ഗംഭീര നടനാണ്.. കത്തനാർ നിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജന്മദിനാശംസകൾ! നിന്നെ സ്നേഹിക്കുന്നു," എന്നാണ് ജയസൂര്യ കുറിച്ചത്. 

Also Read: ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

"ഈ യാത്ര നിങ്ങളുമായി മാത്രം പങ്കിടാൻ കഴിഞ്ഞതിൽ നന്ദി.. ഞാൻ തുടങ്ങിയതുപോലെ തന്നെ, കത്തനാരിലുമതെ. വളരെ നന്ദി ചേട്ടാ... ഒരുപാട് സ്നേഹം! 2026ന് ആശംസകൾ!," എന്നാണ് ജയസൂര്യയ്ക്ക് മറുപടി നൽകി കൊണ്ട് സനൂപ് കുറിച്ചത്. 

Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം

ബാലതാരമായി മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചവരാണ് സനുഷയും സനൂപും. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചതിനു ശേഷം 'നാളൈ നമതെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. 'ഇഡിയറ്റ്സി'ലും സനുഷ തന്നെയായിരുന്നു നായിക. 'സക്കറിയായുടെ ഗർഭിണികൾ' എന്ന ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടി.

'ഫിലിപ്സ് ആന്റ് ദ മങ്കിപെൻ' എന്ന ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കി കൊണ്ടാണ് സനൂപ് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 

Also Read:  ഇന്നും എന്റെ കണ്ണുകൾ അവളെ തേടാറുണ്ട്: നഷ്ടപ്രണയത്തെ കുറിച്ച് രജനീകാന്ത് അന്ന് പറഞ്ഞത്

Birthday Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: