ചെറിയ വേഷങ്ങളില്‍ നിന്നും മലയാളത്തില്‍ നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ജയസൂര്യ. സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരം കഠിന പ്രയത്നത്തിലൂടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. ജയസൂര്യയുടെയും ഭാര്യ സരിതയുടെയും 16-ാം വിവാഹവാർഷികമാണ് ഇന്ന്. തന്റെ ‘പ്രണയിനി’യ്ക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ നേരുകയാണ് താരം.
2004 ലായിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം. അദ്വൈത്, വേദ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. യാത്രാപ്രിയരാണ് നടൻ ജയസൂര്യയും ഭാര്യ സരിതയും. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഇടയ്ക്ക് മാറി യാത്ര പോവാൻ എപ്പോഴും സമയം കണ്ടെത്തുന്ന നടൻ കൂടിയാണ് ജയസൂര്യ. അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു നേപ്പാളിലേക്കും സ്വിറ്റ്സർലൻഡിലേക്കുമെല്ലാം യാത്രകൾ നടത്തിയിരുന്നു. യാത്രാവിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും താരം മടിക്കാറില്ല.
Read more: അക്കോസേട്ടനും ഉണ്ണിക്കുട്ടനും ഇരുന്ന ആ കൽപ്പടവുകളിൽ; ജയസൂര്യയുടെ നേപ്പാൾ യാത്രാ ചിത്രങ്ങൾ