scorecardresearch

ജയസൂര്യ ചിത്രം ആമസോൺ പ്രെെമിൽ റിലീസ് ചെയ്യും; മലയാളത്തിൽ ആദ്യം

മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റൽ റിലീസ് നടക്കാൻ പോകുന്നത്

മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റൽ റിലീസ് നടക്കാൻ പോകുന്നത്

author-image
Entertainment Desk
New Update
ജയസൂര്യ ചിത്രം ആമസോൺ പ്രെെമിൽ റിലീസ് ചെയ്യും; മലയാളത്തിൽ ആദ്യം

മലയാളത്തിൽ ആദ്യമായി ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനു മുൻപ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ എത്തുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ജയസൂര്യ നായകനാകുന്ന ചിത്രം 'സൂഫിയും സുജാതയും' ആമസോൺ പ്രൈമിലൂടെയാണ് റിലീസിനെത്തുക.

Advertisment

മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റൽ റിലീസ് നടക്കാൻ പോകുന്നത്. ആമസോൺ പ്രൈമും ഇക്കാര്യം സ്ഥിരീകരിച്ചു. നവാഗതനായ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. അദിതി റാവു ഹൈദരിയാണ് നായിക. ജയസൂര്യയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടില്ല.

Read Also: വിദ്യാ ബാലൻ ചിത്രം ‘ശകുന്തള ദേവി’യുടേയും റിലീസ് ആമസോൺ പ്രൈമിൽ

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ലെന്നാണ് നിർമ്മാതാവ് വിജയ് ബാബു പറയുന്നത്. തിയേറ്ററുകൾ ഇനിയെന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. അതിനാലാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും നിർമ്മാതാക്കളുടെ സംഘടനയുമായി ഇക്കാര്യം ചർച്ച ചെയ്‌തിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു.

Advertisment

അതേസമയം, മലയാളത്തിൽ ആദ്യമായി ഒരു സിനിമ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമ്പോൾ തിയേറ്റർ ഉടമകളുടെ പ്രതികരണം ശ്രദ്ധേയമാകും. ഓൺലൈൻ റിലീസ് സംവിധാനത്തെ തിയേറ്റർ ഉടമകൾ എതിർക്കാൻ സാധ്യതയുണ്ട്.

തമിഴ്‌നാട്ടിൽ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉടലെടുത്തിരുന്നു. നടൻ സൂര്യയുടെ 2ഡി എന്റർടെയ്‌ൻമെന്റ് നിര്‍മ്മിച്ച് ജ്യോതിക നായികയായ 'പൊന്‍മകള്‍ വന്താല്‍' എന്ന സിനിമ ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചതാണ് തമിഴ് സിനിമയിൽ വലിയ വിവാദങ്ങൾക്ക് കാരണമായത്. സൂര്യ സഹകരിക്കുന്ന ഒരു സിനിമയും തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് തമിഴകത്തെ തിയേറ്ററുടമകള്‍ തീരുമാനത്തെ നേരിട്ടത്. സൂര്യക്ക് പിന്തുണയുമായി നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു.

Jayasurya Amazon Vijay Babu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: