scorecardresearch
Latest News

ജയസൂര്യ ഡബിള്‍ റോളില്‍; ‘മങ്കിപെന്‍’ ടീം വീണ്ടുമെത്തുന്നു

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.

ജയസൂര്യ ഡബിള്‍ റോളില്‍; ‘മങ്കിപെന്‍’ ടീം വീണ്ടുമെത്തുന്നു

‘ആട് 2’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം ജയസൂര്യയും ഫ്രൈഡേ ഫിലിം ഹൗസും വീണ്ടും ഒന്നിക്കുന്നു. അല്ലെങ്കില്‍ മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്നും ഈ പുതിയ ചിത്രത്തെ വിശേഷിപ്പിക്കാം. ‘ഹോം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ ഡബിള്‍ റോളിലാണ് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന കുടുംബചിത്രമായിരിക്കും ‘ഹോം’.

ചിത്രത്തില്‍ അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളെയായിരിക്കും ജയസൂര്യ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. വിജയ് ബാബു തന്നെയാണ് ഫെയ്സ്ബുക്കിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.

റോജിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാഹുല്‍ സുബ്രഹ്മണ്യം സംഗീതം നിര്‍വഹിക്കുന്നു. നീല്‍ ഡി.കുന്‍ഹയാണ് ക്യാമറ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ച് 2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫിലിപ്സ് ആന്‍ഡ് ദ് മങ്കിപെന്‍. 2013ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ഈ ചിത്രത്തില്‍ ജയസൂര്യ, മാസ്റ്റര്‍ സനൂപ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jayasurya to play double role in monkey pen teams next film