ലോക്ഡൗൺ കാലം വീട്ടിൽ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമൊപ്പം ചെലവഴിക്കുകയാണ് താരങ്ങൾ. മകൾ വേദയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് നടൻ ജയസൂര്യ. ‘സ്റ്റോൺ പേപ്പർ സിസേഴ്സ്’ കളിക്കുകയാണ് അച്ഛനും മകളും. കളിയിൽ തോറ്റ അച്ഛന്റെ മുഖത്ത് കൺമഷി തേയ്ക്കുകയാണ് വേദ. ‘ഒന്നു മയത്തിൽ തേക്കെടി നിന്റെ അച്ഛനല്ലേ ഞാൻ,’ എന്നാണ് താരം മകളോട് അഭ്യർത്ഥിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ഫർഹാൻ ഫാസിൽ, ചാന്ദ്നി, വിനീത കോശി, രഞ്ജിനി ജോസ്, ഫുക്രു, രതീഷ് വേഗ തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. ‘നിന്റെ മുഖത്തെ അത്രയും ഭാഗത്തെ വൃത്തിക്കേട് മാറിക്കിട്ടി’ എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്.
കുടുംബചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ താരം സമയം കണ്ടെത്താറുണ്ട്.
Read more: മഞ്ഞുകാലം നോൽക്കാൻ പോയവർ, അവധിക്കാലം ആഘോഷിച്ച് ജയസൂര്യയും കുടുംബവും; ചിത്രങ്ങൾ