Latest News

ഉഴപ്പ് എന്തെന്നു പോലും അറിയാത്ത കാലം; ക്യാമ്പസ് ചിത്രങ്ങളുമായി ജയസൂര്യ

കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കൊപ്പം പിക്നിക്ക് പോയതിന്റെ ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്

ക്യാമ്പസ് കാലം ഓരോ വ്യക്തിയെ സംബന്ധിച്ചും നൊസ്റ്റാൾജിയ ആണ്. കൂട്ടുകാർക്കൊപ്പം ജീവിതം ആഘോഷമാക്കിയ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് അത്. ഇപ്പോഴിതാ, തന്റെ കോളേജ്കാലത്തെ ഏതാനും ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ജയസൂര്യ. കൂട്ടുകാർക്കൊപ്പം പിക്നിക്ക് പോയതിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. “കോളേജ് കാലം, ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം,” എന്നാണ് ചിത്രങ്ങൾക്ക് ജയസൂര്യ നൽകിയ രസകരമായ ക്യാപ്ഷൻ.

ഒരുപാട് നാളത്തെ പരിശ്രമവും കഷ്ടപാടുകളുമാണ് നമ്മൾ ഇന്ന് കാണുന്ന നിലയിൽ പല നടന്മാരെയും എത്തിച്ചത്. മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തി, മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണ നേടിയ ജയസൂര്യയുടെ കഥയും അത്തരത്തിൽ ഉള്ളതാണ്. ഒന്ന് സിനിമയിൽ തലകാണിക്കാൻ ഒരുപാട് കഷ്ടപ്പെട്ട യുവാവിൽ നിന്നും ഇന്ന് കാണുന്ന ജയസൂര്യയായി മാറിയതിനു പിന്നിൽ ഈ നടന്റെ കഠിനപരിശ്രമം ഒന്നു മാത്രമാണ് ഉള്ളത്.

തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെയാണ് കലാരംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായി. ‘ദോസ്ത്’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിച്ച് സിനിമയിലെത്തി. ഇടയിൽ ടെലിഫിലിമുകളുടെയും ഭാഗമായി. പിന്നീട് ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി. സൂപ്പർതാരചിത്രങ്ങൾക്കും പുതുമുഖ നായകന്മാരുടെ കടന്നുവരവിന് ഇടയിലും അഭിനയമികവു കൊണ്ട് തന്റേതായ ഒരു സമാന്തരപാത ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ നടൻ കൂടിയാണ് ജയസൂര്യ.

ഇന്ന് മലയാളസിനിമയിൽ തന്റേതായൊരു ഇടം ജയസൂര്യ ഉറപ്പിച്ചു കഴിഞ്ഞു. മികച്ച നടനുള്ള കേരളസർക്കാരിന്റെ പുരസ്കാരം രണ്ടാം തവണയും സ്വന്തമാക്കിയിരിക്കുകയാണ് ഈ നടൻ. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന സിനിമയിലെ ‘വെള്ളം മുരളി’ എന്ന കഥാപാത്രത്തിനാണ് രണ്ടാമത് പുരസ്കാരം ലഭിച്ചത്. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ ‘ക്യാപ്റ്റൻ’, അടിച്ചമർത്തപ്പെട്ട ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാൻ മേരിക്കുട്ടി’ തുടങ്ങിയ ചിത്രങ്ങളാണ് 2018ൽ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്.

Read more: അവാർഡ് വാർത്ത അറിഞ്ഞ ജയസൂര്യയുടെയും കുടുംബത്തിന്റെയും ആഹ്ളാദപ്രകടനം: വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jayasurya shares his college memories throwback photos

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com