scorecardresearch

Save Box App Controversy: പരസ്യങ്ങൾക്ക് വേണ്ടി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പ് നടത്തുമെന്ന് എങ്ങനെ ഊഹിക്കാനാവും?: ജയസൂര്യ

Save Box App Fraud Case | Jayasurya ED Case Response: നിയമാനുസൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്നും തന്നെ കുറിച്ചുള്ള നുണ പ്രചരണം അവസാനിപ്പിക്കണമെന്നും  ജയസൂര്യ

Save Box App Fraud Case | Jayasurya ED Case Response: നിയമാനുസൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്നും തന്നെ കുറിച്ചുള്ള നുണ പ്രചരണം അവസാനിപ്പിക്കണമെന്നും  ജയസൂര്യ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jayasurya Save Box app scam

ED summons Jayasurya in Fraud Case

Save Box App Investigation Update: 'സേവ് ബോക്സ്' ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. നിയമാനുസൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്നും തന്നെ കുറിച്ചുള്ള നുണ പ്രചരണം അവസാനിപ്പിക്കണമെന്നും  ജയസൂര്യ പറഞ്ഞു. പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമോ എന്നും ജയസൂര്യ ചോദിച്ചു.

Advertisment

Also Read: സിനിമ തന്ന വീട്; പുതിയ വീട് സ്വന്തമാക്കി ദീപക് പറമ്പോൽ

" രണ്ട് ദിവസമായി എന്നെ കുറിച്ചുള്ള നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ. കാരണം എനിക്ക് സമൻസ് തന്നു, 7 ആം തീയതി ഞാൻ വീണ്ടും ഹാജരാകണം എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ നുണ പ്രചരണം.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ, എന്റെ ഭാര്യയ്ക്കോ ED യിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി ഞാൻ ഹാജരായി. 29 നും ഹാജരാകണം എന്ന് പറഞ്ഞു അതിനും ഞങ്ങൾ ഹാജരായിരുന്നു. അല്ലാതെ 7 ആം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഞങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല.

Also Read: 25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ

നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ സാധിക്കുമോ?

എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരൻ മാത്രമാണ് ഞാൻ," ജയസൂര്യയുടെ പ്രതികരണകുറിപ്പ് ഇങ്ങനെ. 

Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്

സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്  ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.  കൊച്ചിയിലെ ഓഫിസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്.

 ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നതായാണ് റിപ്പോർട്ട്. സേവ് ബോക്സ് ആപ്പ് ഉടമയായ തൃശൂർ സ്വദേശി സ്വാതിഖ് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം ഓൺലൈൻ ലേലത്തിലൂടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ആപ്പ് പ്രവർത്തനം തുടങ്ങിയത്. ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്ന് പറഞ്ഞാണ് സേവ് ബോക്സ് ലോഞ്ച് ചെയ്തത്. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് ജയസൂര്യയെ ചോദ്യം ചെയ്തത്. കേസില്‍ ജയസൂര്യയെ രണ്ടു തവണ ചോദ്യം ചെയ്തു. 

Also Read: സീരിയൽ നടൻ സിദ്ധാർഥിൻറ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: