പോലീസുകാർക്കിടയിലെ സൂപ്പർതാരമാണ് യതീഷ് ചന്ദ്ര ഐപിഎസ്. ശബരിമല വിഷയത്തിനിടെയാണ് യതീഷ് ചന്ദ്ര സമൂഹമാധ്യമങ്ങളുടെ ആക്ഷൻ ഹീറോയായി മാറിയത്. കൃത്യനിർവ്വഹണത്തിൽ നിന്നും വ്യതിചലിക്കാതെ, മുഖം നോക്കാതെ നടപടി എടുത്തതോടെയാണ് യതീഷ് ചന്ദ്ര സമൂഹമാധ്യമങ്ങളുടെ കയ്യടി നേടിയത്. ഇപ്പോഴിതാ, നടൻ ജയസൂര്യയ്ക്കും രതീഷ് വേഗയ്ക്കുമൊപ്പം നിൽക്കുന്ന യതീഷ് ചന്ദ്രയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

നടൻ ജയസൂര്യയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. യതീഷ് ചന്ദ്രയേയും സിനിമയിലെടുത്തോ എന്നാണ് ആരാധകരുടെ അന്വേഷണം. സിംഹത്തിന്റെ കസ്റ്റഡിയിൽ രണ്ട് മാൻകുട്ടികൾ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. എന്നാൽ ജയസൂര്യയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ സൗഹൃദം പങ്കുവച്ചുകൊണ്ടുള്ള ഒരു ചിത്രം മാത്രമാണിത്.

കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനായ യതീഷ്, ബംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനിയറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആ ജോലി ഉപേക്ഷിച്ച് ഐപിഎസുകാരനായത്.

‘തൃശൂർ പൂര’മെന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ജയസൂര്യ ഇപ്പോൾ. ‘തൃശൂർ പൂര’ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ സംഗീതസംവിധായകനായ രതീഷ് വേഗയും താരത്തിനൊപ്പം ഉണ്ടായിരുന്നു. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.

Read more: മുണ്ടുടുത്ത് മാസായി യതീഷ് ചന്ദ്ര ഐപിഎസ്; കാക്കിക്കുള്ളിലെ കലാകാരന്റെ നൃത്തം

കഴിഞ്ഞ തൃശൂർ പൂരത്തിന്റെ അന്നായിരുന്നു, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ടത്. പൂരപറമ്പിൽ വെച്ചു തന്നെ ചിത്രം അനൗൺസ് ചെയ്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ‘തൃശൂർ പൂരം’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അവകാശപ്പെടുന്നത്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Read more: പരാജയപ്പെട്ട സിനിമകളാണ് ശരികളിലേക്ക് നയിച്ചത്: ജയസൂര്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook