മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം വീണ്ടും ഒന്നിക്കുന്നു. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഇത്തവണ ഇരുവരും പ്രേക്ഷക പ്രതീക്ഷകളെ വാനോളമെത്തിക്കുന്നത്. ചിത്രത്തിന്റ ടീസര്‍ രഞ്ജിത് ശങ്കര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്രയെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മേരിക്കുട്ടിയായി എത്തുന്നത് ജയസൂര്യയാണ്. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. മുമ്പും പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook