കഥാപാത്രമാകാന്‍ ഏതറ്റം വരെയും പോകുന്ന നടനാണ് ജയസൂര്യ. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ മേരിക്കുട്ടി’ എത്തുന്നത്. ചിത്രം ജൂണ്‍ 15ന് തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ തന്നെ അറിയിച്ചിരിക്കുകയാണ്.

ട്രാന്‍സ്ജെന്‍ഡര്‍ ജനവിഭാഗത്തിന്റെ ജീവിതകഥയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും രഞ്ജിത് ശങ്കറും പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തേ റിലീസ് ചെയ്തിരുന്നു. വലിയ സ്വീകരണമായിരുന്നു ടീസറിന് ലഭിച്ചത്.

ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. മമ്മൂട്ടി നായകനായ പത്തേമാരിക്കുശേഷം ജുവല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേര്‍ന്ന് പുണ്യാളന്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണം.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ