മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ രഞ്ജിത് ശങ്കര്‍-ജയസൂര്യ ടീം ഒരുക്കിയ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രേതത്തിന്റെ ഒന്നാം ഭാഗത്തില്‍ മെന്റലിസ്റ്റായ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും രണ്ടാംഭാഗം ഒരുങ്ങുന്നത്.
ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെ അതവരിപ്പിച്ചത്. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ഡോണ്‍ ജോണ്‍ ബോസ്‌കോയ്ക്ക് വസ്ത്രാലങ്കാരം ചെയ്തത്. ക്രിസ്മസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്ന് രഞ്ജിത് ശങ്കര്‍ പറഞ്ഞു.
ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഏറ്റവും ഒടുവിലിറങ്ങിയ ‘ഞാന്‍ മേരിക്കുട്ടി’ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ജയസൂര്യയ്ക്കൊപ്പം ചേര്‍ന്ന് രഞ്ജിത്ത് ശങ്കര്‍ പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ പുതിയൊരു സിനിമ വിതരണ കമ്പനി തുടങ്ങിയിരുന്നു.
മലയാള സിനിമയിലെ പുതിയകാലത്തെ ഹിറ്റ് കൂട്ട് കെട്ടാണ് ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം ‘പുണ്യാളൻ അഗർബത്തീസ്’, ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’, ‘സുസു സുധി വാത്മീകം’ എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്.