മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് ജയസൂര്യ. മറ്റുള്ളവരെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരധകരുമായി പങ്കുവക്കാറുണ്ട്.
ഇപ്പോഴിതാ, രസകരമായൊരു ഫൊട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. കുട്ടികളോടൊപ്പം വീട്ടിൽ ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. “വേൾഡ് കപ്പ് ഫൈനൽ, ഫിംഗേഴ്സ് ക്രോസ്സ്ഡ്” എന്ന ക്യാപ്ഷൻ നൽകിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയസൂര്യ ബാറ്റ് ചെയ്യുകയും കുട്ടികൾ ഫീൽഡ് ചെയ്യുന്നതുമാണ് ചിത്രത്തിൽ. ജയസൂര്യയുടെ രണ്ടു കുട്ടികളും ചിത്രത്തിലുണ്ട്.
ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്റുകൾ ചിത്രത്തിന് താഴെ കാണാം. 2011 വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യക്ക് വേണ്ടി ധോണി അവസാന സിക്സർ അടിച്ചപ്പോൾ രവി ശാസ്ത്രി പറഞ്ഞ കമന്ററിയാണ് ഒരു ആരാധകൻ കമന്റായി ഇട്ടേക്കുന്നത്. എന്നാൽ സന്ദർഭത്തിനു അനുസരിച്ചു രസകരമായ മാറ്റവും അതിനു വരുത്തിയിട്ടുണ്ട്.

ജയേട്ടന്റെ ഫിനിഷിങ്ങിൽ ജനൽ ചില്ലു പൊട്ടി സരിതേച്ചി ചൂരൽ എടുത്തു വീട്ടിൽ കുടുംബ വഴക്ക് തുടങ്ങി എന്നിങ്ങനെയാണ് ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. “അടിച്ചങ്ങു സിക്സർ പറത്തു പാപ്പാ”. “ഒരു ബാക്ക് സിക്സ് അടിച്ചു ആ ഗ്ലാസ് അങ് പൊട്ടിക്ക് ഷാജിയേട്ടാ” തുടങ്ങിയ രസകരമായ കമന്റുകളും ചിത്രത്തിന് താഴെ കാണാം.
Also read: ഒക്കത്തിരുന്ന് പൊട്ടിച്ചിരിച്ച് മഹാലക്ഷ്മി, അരികിൽ മീനാക്ഷി; ഓണചിത്രവുമായി ദിലീപ്