ജയസൂര്യയുടെ സുപ്പര്‍ഹിറ്റ് ചിത്രം ആട്2 വിലെ ഡിലീറ്റ് ചെയ്ത കൂടുതല്‍ രംഗങ്ങള്‍ പുറത്ത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. സുധി കൊപ്പ അവതരിപ്പിച്ച കഞ്ചാവ് സോമനും ബിജുക്കുട്ടന്റെ ബാറ്ററി സൈമണും ജീപ്പില്‍ പോകുമ്പോള്‍ ഉള്ള കോമഡി സംഭാഷണമാണ് വീഡിയോയുടെ ഉള്ളടക്കം.

ഇന്നലെയാണ് 21 സെക്കന്റുകള്‍ മാത്രമാണ് വീഡിയോ പുറത്തുവിട്ടത്. 24 മണിക്കൂര്‍ തികയും മുമ്പ് ഒരുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

നേരത്തേയും ഡിലീറ്റ് ചെയ്ത മറ്റൊരു സീന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തതുവിട്ടിരുന്നു. ചിത്രത്തിലെ ജയസൂര്യ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം ഷാജി പാപ്പന്റെ വീട്ടില്‍ നടക്കുന്ന ചില തമാശ രംഗങ്ങളാണ്‌പ്രേക്ഷകര്‍ക്കായി പുറത്ത് വിട്ടിരുന്നത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. ഒന്നാം ഭാഗം2015 ഫെബ്രുവരി ആറിനാണ് തിയറ്ററുകളിലെത്തിയിരുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ വന്‍ തിരിച്ചടിയായിരുന്നു ആദ്യഭാഗത്തിന്. ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളില്‍ പലരും രണ്ടാം ഭാഗത്തിലുണ്ടായിരുന്നു. ഒന്നാംഭാഗത്തിന്റെ ക്ഷീണം തീര്‍ത്താണ് ഷാജിപ്പാപ്പനും സംഘവും തിയേറ്ററുകള്‍ പിടിച്ചെടുക്കുന്നത്.

ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആട് 2ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി അഭിരാമി സുരേഷും അമൃത സുരേഷും ചിട്ടപ്പെടുത്തിയ ഒരു പാട്ടും പുറത്തിറക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook