മുന്‍ ഇന്ത്യന്‍ നായകന്‍ വിപി സത്യന്‍റെ ജീവിതത്തെ ആധാരമാക്കി പ്രജോഷ് സെന്‍ സംവിധാനം ചെയ്ത ‘ക്യാപ്റ്റന്‍’ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. വിപി സത്യനായി ജയസൂര്യ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്നാണ് സിനിമ കണ്ട സത്യന്‍റെ ടീമംഗം ഐഎം വിജയന്‍ പ്രതികരിച്ചത്. കളിക്കളത്തിലെ തൊണ്ണൂറ് മിനുട്ടുകള്‍ക്കപ്പുറത്തുള്ള ഒരു കളിക്കാരന്‍റെ ജീവിതമാണ് ക്യാപ്റ്റനില്‍ കണ്ടത് എന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് പ്രതികരിച്ചത്. ഫുട്ബാള്‍ ആരാധകരുടേയും താരങ്ങളുടെയും പ്രശംസയ്ക്ക് അര്‍ഹാനായിരിക്കുകയാണ് ജയസൂര്യ.

ഇതിനിടയില്‍ ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളി കാണാനും എത്തിയിരിക്കുകയാണ് വെള്ളിത്തിരയില്‍ വിപി സത്യനെ അവതരിപ്പിച്ച ജയസൂര്യ.

സ്റ്റേഡിയത്തിലെത്തിയ ജയസൂര്യ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയുടെ കൂടെ ഒരു സെല്‍ഫിയും എടുത്തു. ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന്‍ എഎഫ്സിയെയാണ് കേരളം നേരിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ