സോഷ്യൽ മീഡിയയിൽ അന്വേഷിച്ചു നടന്ന വാനമ്പാടിയെ നടൻ ജയസൂര്യ കണ്ടെത്തി. ശിവഗംഗ എന്ന കൊച്ചു ഗായികയുടെ ശബ്ദം ജയസൂര്യയുടെ ചിത്രത്തിലൂടെ ഇനി ലോകം മുഴുവനും കേൾക്കും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ ഈ സന്തോഷവിവരം പങ്കുവച്ചത്.

യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും തരംഗമായി മാറിയ ഗാനം ആലപിച്ച പെണ്‍കുട്ടിയെക്കുറിച്ചുളള വിവരം നൽകണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഇന്നലെ പോസ്റ്റിട്ടിരുന്നു. കായംകുളം സ്വദേശിനിയായ ശിവഗംഗ എന്ന 11 വയസ്സുകാരി ഓണാഘോഷ പരിപാടിക്കിടെ പാടിയ ഗാനം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോ ഷെയര്‍ ചെയ്താണ് ജയസൂര്യ കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചത്. ശിവഗംഗയുടെ നാട്ടുകാര്‍ തന്നെ ജയസൂര്യയുടെ പോസ്റ്റിന് താഴെ വിവരങ്ങള്‍ കൈമാറുകയും ചെയ്തു.

ശിവഗംഗ പാടിയ ഗാനം ലക്ഷക്കണക്കിന് പേരാണ് യൂട്യൂബില്‍ കണ്ടിരിക്കുന്നത്. കൂടാതെ ഫെയ്സ്ബുക്കിലും വാട്ട്സ്ആപിലും വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ