‘എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്നവര്‍ക്കായി’; ഞാന്‍ മേരിക്കുട്ടി ട്രെയിലര്‍

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ മേരിക്കുട്ടി’ എത്തുന്നത്. ചിത്രം ജൂണ്‍ 15ന് തിയേറ്ററുകളില്‍ എത്തും

ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രമായ ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വീഡിയോ പുറത്തു വിട്ടത്. എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്ന, നല്ല മനസുകള്‍ക്കായി എന്നു പറഞ്ഞായിരുന്നു വീഡിയോ ജയസൂര്യ പോസ്റ്റ് ചെയ്തത്.

കഥാപാത്രമാകാന്‍ ഏതറ്റം വരെയും പോകുന്ന നടനാണ് ജയസൂര്യ. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ മേരിക്കുട്ടി’ എത്തുന്നത്. ചിത്രം ജൂണ്‍ 15ന് തിയേറ്ററുകളില്‍ എത്തും.

ട്രാന്‍സ് സെക്‌സ് ജനവിഭാഗത്തിന്റെ ജീവിതകഥയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും രഞ്ജിത് ശങ്കറും പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തേ റിലീസ് ചെയ്തിരുന്നു. വലിയ സ്വീകരണമായിരുന്നു ടീസറിന് ലഭിച്ചത്.

ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. മമ്മൂട്ടി നായകനായ പത്തേമാരിക്കുശേഷം ജുവല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നുളള പുണ്യാളന്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണം.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jayasurya film njan marykutty trailor released

Next Story
Mother’s Day 2018: ‘അമ്മയാണ് ദൈവം;’ അമ്മയ്ക്കരികില്‍ കൊച്ചു പയ്യനായി മോഹന്‍ലാല്‍Mohanlal, Mother's Day
The moderation of comments is automated and not cleared manually by malayalam.indianexpress.com