അസാമാന്യമായ പ്രതിഭ കൊണ്ട് അമ്പരപ്പിക്കുന്ന ഒരുപാട് കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. താരങ്ങളുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും ജീവസുറ്റ ഛായാചിത്രങ്ങൾ വരക്കുകയും ചുറ്റും കാണുന്ന കാഴ്ചകളെ അതേ ഒർജിനാലിറ്റിയോടെ ക്യാൻവാസിലേക്ക് പകർത്തുകയും ചെയ്യുന്ന ചിത്രക്കാരന്മാർ. ഇപ്പോഴിതാ, ഒരു കലാകാരന്റെ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ജയസൂര്യ. കണ്ണു മൂടി കെട്ടി, ക്യാൻവാസ് എതിർ ദിശയിൽ പിടിച്ച് നിമിഷനേരം കൊണ്ടാണ് ജയസൂര്യയുടെ ചിത്രം ഈ കലാകാരൻ വരച്ചിരിക്കുന്നത്.
“ഇവിടെ കണ്ണ് തുറന്ന് വെച്ചിട്ടും, ഇതുവരെ മര്യാദക്ക് ഒരു പൂവ് പോലും വരക്കാൻ പറ്റീട്ടില്ല….ഇതൊക്കെ എങ്ങനെ സാധിക്കുന്നെടോ മനുഷ്യാ?” എന്ന അടിക്കുറിപ്പോടെ ജയസൂര്യ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഷുഹൈബ് എന്ന ആർട്ടിസ്റ്റാണ് താരത്തിന്റെ ചിത്രം വരച്ചിരിക്കുന്നത്.
Read more: ഒന്നു മയത്തിൽ തേക്കെടി നിന്റെ അച്ഛനല്ലേ ഞാൻ; വേദക്കുട്ടിയ്ക്ക് മുന്നിൽ കളിയിൽ തോറ്റ് ജയസൂര്യ