ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ ജീവചരിത്രം ഇതിവൃത്തമാക്കി ഒരുക്കിയ ക്യാപ്റ്റൻ എന്ന ചിത്രം നാളെ തിയറ്ററുകളിലേക്ക്. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. എന്നാൽ ചിത്രത്തിൽ ഒരു അതിഥി താരമായി മമ്മൂട്ടി എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ക്യാപ്റ്റന്‍ ജയസൂര്യ ഗൗരവമേറിയ വേഷത്തിലെത്തുന്ന ചിത്രം ഒരു സ്പോര്‍ട്സ് ജീവചരിത്രമാണ്. മലയാളത്തിലെ ആദ്യ സ്പോര്‍ട്സ് ബയോഗ്രഫി സിനിമ എന്ന പ്രത്യേകതകൂടിയുണ്ട് ക്യാപ്റ്റന്.

ദീര്‍ഘകാലം കേരളാ പൊലീസ് ടീമിന്‍റെ പ്രതിരോധ മതിലായിരുന്ന വി.പി.സത്യന്‍ മോഹന്‍ ബഗാന് വേണ്ടിയും കളിച്ചിട്ടുണ്ട്. വിഷാദരോഗം ബാധിച്ച സത്യന്‍ 2006ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. റോബി വര്‍ഗീസ്‌ രാജ് ക്യാമറ ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ