യാത്രകൾക്ക് ഇനി പുതിയ കൂട്ട്. പുതിയ റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ജയസൂര്യ. പുതിയ റേഞ്ച് റോവർ സ്പോർട്ട് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ഭാര്യ സരിത, മക്കളായ ആദി, വേദ എന്നിവർക്കൊപ്പം എത്തിയാണ് താരം പുതിയ കാർ ഏറ്റുവാങ്ങിയത്. 2.38 കോടി രൂപയാണ് ഇതിന്റെ ഓൺ റോഡ് പ്രൈസ്.
'കത്തനാർ: ദി വൈൽഡ് സോർസറർ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ജയസൂര്യ ഇപ്പോൾ. മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതമാണ് ചിത്രം പറയുനനത്. 'ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ', 'ജോ ആൻഡ് ദ ബോയ്', 'ഹോം' എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്. ഇതാദ്യമായാണ് അനുഷ്ക മലയാളത്തിൽ അഭിനയിക്കാനെത്തുന്നത്.
വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയുടെ സഹായത്തോടെ ഒരുങ്ങുന്ന സിനിമയെന്ന പ്രത്യേകതയും കത്തനാരിനുണ്ട്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. 'ജംഗിൾ ബുക്ക്', 'ലയൺ കിങ്' തുടങ്ങിയ വിദേശ സിനിമകളിള്‍ ഉള്‍പ്പെടെ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് ജയസൂര്യയുടെ 'കത്തനാര്‍' ഒരുങ്ങുന്നതെന്നതാണ് റിപ്പോർട്ട്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി നിരവധി ഭാഷകളിൽ ചിത്രം ലഭ്യമാകും. സിനിമയുടെ ഒന്നാം ഭാഗം 2024-ൽ റിലീസിനെത്തും. ഗോകുലം ​ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമാതാവ്.
Read More Entertainment Stories Here
- ഈ ചേട്ടനും അനിയനും മുത്താണ്; മലയാള സിനിമയിലെ അപൂർവ്വ സഹോദരങ്ങൾ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- മമ്മൂട്ടി ഇനി എന്ത് ചെയ്യും?
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- തപ്സി പന്നു വിവാഹിതയാവുന്നു
- നിങ്ങളിൽ ആരേലും 2 മണിക്കൂർ കൊച്ചിനെ നോക്കുവാണേൽ സിനിമ കാണുമെന്ന് യുവതി: മറുപടിയുമായി മഞ്ഞുമ്മൽ ബോയ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us