എറണാകുളം: അഭിനയ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം ആഘോഷമാക്കി ജയസൂര്യയും കുടുംബവും. ജയസൂര്യ നായകനായ ആട് 2 നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെ ബെൻസിന്റെ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് താരകുടുംബം.

ബെൻസിന്റെ ലക്ഷ്വറി എസ്‌യുവി ജിഎൽസി 220 ഡിയാണ് ജയസൂര്യ സ്വന്തമാക്കിയത്. ബെൻസ് സി–ക്ലാസിന് തുല്യമായി എസ്‌യുവി എന്നാണ് ജിഎൽസിയെ കമ്പനി വിശേഷിപ്പിക്കുന്നത്. കൊച്ചിയിലെ ബെൻസ് ഡീലർഷിപ്പായ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

വാഹനം സ്വന്തമാക്കാൻ കുടുംബവുമൊത്ത് ഷോറൂമിലെത്തിയ ജയസൂര്യക്ക് വൻസ്വീകരണമാണ് രാജശ്രീ മോട്ടോഴ്സ് അധികൃതർ നൽകിയത്.