മിനി കൂപ്പറിനോടാണ് ഇപ്പോൾ താരങ്ങൾക്ക് പ്രിയമെന്നു തോന്നുന്നു. മമ്മൂട്ടിയ്ക്കും കുഞ്ചാക്കോ ബോബനും പിറകെ നടൻ ജയസൂര്യയും സ്വന്തമാക്കിയിരിക്കുകയാണ് ഒരു സുന്ദരൻ മിനികൂപ്പർ. ജയസൂര്യയുടെ മിനി കൂപ്പർ കുറച്ചുകൂടി ‘എക്സ്ക്ലൂസീവ്’ ആണ്. കാരണം, ഇതേ പ്രത്യേകതകൾ ഉള്ള മിനി കൂപ്പർ ഇന്ത്യയിൽ മറ്റാർക്കും ഇല്ല.
മിനികൂപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായ മിനി ക്ലബ് മാൻ ഇന്ത്യൻ സമ്മർ എഡിഷനാണ് ജയസൂര്യ സ്വന്തമാക്കിയിരിക്കുന്നത്. ആകെ 15 മോഡലുകളാണ് മിനികൂപ്പർ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഏകദേശം 54 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്‌ഷോറൂം വില.
കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് ജയസൂര്യ ഈ എക്സ്ക്ലൂസീവ് അതിഥിയെ സ്വന്തമാക്കിയത്. ഭാര്യ സരിതയ്ക്കും മക്കളായ ആദിയ്ക്കും വേദയ്ക്കുമൊപ്പം എത്തിയാണ് താരം കാർ ഏറ്റുവാങ്ങിയത്.
Read more: ചാക്കോച്ചന്റെ പുതിയ കാർ
കഴിഞ്ഞ ജൂലായിൽ ആണ് കുഞ്ചാക്കോ ബോബൻ മിനി കൂപ്പർ സ്വന്തമാക്കിയത്. മിനി കൂപ്പറിന്റെ സ്പെഷ്യൽ എഡിഷൻ തന്നെയായിരുന്നു ചാക്കോച്ചനും സ്വന്തമാക്കിയത്. മിനികൂപ്പറിന്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് വിപണിയിലെത്തിച്ച മോഡലായിരുന്നു ഇത്. ഈ സ്പെഷ്യൽ എഡിഷനിൽ വരുന്ന കാറുകൾ ആകെ 20 എണ്ണമായിരുന്നു ഇന്ത്യയില്‍ ഇറക്കിയത്, കേരളത്തിൽ നാലും. അതിലൊന്നാണ് ചാക്കോച്ചൻ സ്വന്തമാക്കിയത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്‌പെഷ്യല്‍ എഡിഷനിലുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മിനി കൂപ്പർ എസ് ആണ് മമ്മൂട്ടിയുടെ പക്കലുള്ള മോഡൽ.
Read more: മമ്മൂക്ക പച്ച ഷർട്ടിട്ടാൽ ഞാനും പച്ച ഷർട്ടിടും, മമ്മൂക്ക കാർ വാങ്ങിയാൽ ഞാനും കാർ വാങ്ങും