കണ്ണൂരിലെ ലക്കി സ്റ്റാര്‍ ക്ലബ്ബില്‍ ആരംഭിച്ച് ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം വരെയെത്തിയ വി.പി.സത്യന്‍ എന്ന ഫുട്ബോള്‍ ഇതിഹാസത്തിന്‍റെ കഥയാണ് ക്യാപ്റ്റന്‍.

മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി.സത്യനായി വേഷമിടുന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ ടീസര്‍ റിലീസായിരിക്കുന്നു. ജയസൂര്യ ഗൗരവമേറിയ വേഷത്തിലെത്തുന്ന ചിത്രം ഒരു സ്പോര്‍ട്സ് ജീവചരിത്രമാണ്. മലയാളത്തിലെ ആദ്യ സ്പോര്‍ട്സ് ബയോഗ്രഫി സിനിമ എന്ന പ്രത്യേകതകൂടിയുണ്ട് ക്യാപ്റ്റന്.

ദീര്‍ഘകാലം കേരളാ പൊലീസ് ടീമിന്‍റെ പ്രതിരോധ മതിലായിരുന്ന വി.പി.സത്യന്‍ മോഹന്‍ ബഗാന് വേണ്ടിയും കളിച്ചിട്ടുണ്ട്. വിഷാദരോഗം ബാധിച്ച സത്യന്‍ 2006ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. റോബി വര്‍ഗീസ്‌ രാജ് ക്യാമറ ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ