scorecardresearch
Latest News

എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കു ഒരു ചെറിയ സമ്മാനം: ജയറാം; വീഡിയോ

പാര്‍വ്വതിയ്ക്കായി ജയറാം പാടിയ ഗാനമാണ് ശ്രദ്ധ നേടുന്നത്‌

എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കു ഒരു ചെറിയ സമ്മാനം: ജയറാം; വീഡിയോ

മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പാര്‍വ്വതിയും ജയറാമും. പ്രിയപ്പെട്ട ഭാര്യയ്ക്കായി ജയറാം പാടിയ ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കല്ല്യാണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച നവരാത്രി ആഘോഷത്തിലാണ് ജയറാം ഗാനം ആലപിച്ചത്. പാര്‍വ്വതിയ്‌ക്കു മാത്രമല്ല പ്രഭു, നാഗാര്‍ജുന, പുനീത് രാജ്കുമാര്‍ എന്നിവര്‍ക്കു വേണ്ടിയും ഗാനം ഡെഡിക്കേറ്റ് ചെയ്തു.

ജയറാമിന്റെ ആലാപനത്തെ അഭിനന്ദിച്ചു കൊണ്ട് ആരാധകര്‍ കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. ഗായകന്‍ അനുപ് ശങ്കറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമ ലോകത്തു നിന്നുളള അനവധി താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

1988 ല്‍ പുറത്തിറങ്ങിയ ‘ അപരന്‍’ എന്ന ചിത്രത്തിലാണ് പാര്‍വ്വതിയും ജയറാമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് ശുഭയാത്ര, പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ജയറാം-പാര്‍വ്വതി താരജോഡി ഏറ്റെടുക്കുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ 1992 സെപ്തംബര്‍ 7 നാണ് വിവാഹിതരാകുന്നത്.വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മണിരത്‌നത്തിന്റെ ‘ പൊന്നിയില്‍ സെല്‍വന്‍’ ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം . മക്കളായ കാളിദാസനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jayaram sings for beloved wife parvathy on navaratri occasion prabhu nagarjuna