കുത്തനെയുള്ള ഒരു കാട്ടുവഴിയിലേക്ക് അതിസാഹസികമായി ഓടിച്ച് കയറ്റിയ ലാൻഡ് ക്രൂയിസർ നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിക്കുന്നു. ‘ജയറാം പോകുന്ന പോക്കു കണ്ടോ’, എന്ന തലക്കെട്ടോടെ കുറച്ചുദിവസങ്ങളായി വാട്സ്ആപ്പിൽ കിടന്നു കറങ്ങുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്താൻ ഒടുവിൽ ജയറാം തന്നെ മുന്നോട്ടുവന്നിരിക്കുന്നു.
ജയറാം ഓടിച്ച ജീപ്പ് അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങൾ എന്നൊക്കെയുള്ള ക്യാപ്ഷനുകളോടെ ഷെയർ ചെയ്യപ്പെടുന്ന ആ വീഡിയോയിൽ ഉള്ളത് താനല്ല എന്ന് വെളിപ്പെടുത്തുകയാണ് താരം. ” ആ വീഡിയോ ഞാനും കണ്ടിരുന്നു. വീഡിയോ കണ്ട് കുറേ പേർ എന്നെ വിളിച്ച് അന്വേഷിച്ചു. സത്യത്തിൽ അത് ഞാനല്ല, ഇനി അതാരായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”
അത് കേരളത്തിനു പുറത്തെവിടെയോ നടന്ന അപകടമായാണ് എനിക്ക് തോന്നുന്നത്. ജീപ്പിലിരിക്കുന്ന ആൾക്ക് ഞാനുമായി സാമ്യം ഉള്ളതുകൊണ്ടാകാം ആളുകൾ അങ്ങനെ പോസ്റ്റ് ചെയ്യുന്നത്. എന്തായാലും കഴിഞ്ഞ നാലുദിവസമായി എന്റെ ആരോഗ്യവും ക്ഷേമവും അന്വേഷിച്ച എല്ലാവർക്കും നന്ദി, അത് ഞാനല്ല,”- എന്നാണ് താരം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ: