ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും പാര്‍വ്വതിയും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയസാഫല്യമായി എത്തിയ വിവാഹത്തിന് സിനിമാ രംഗത്തു നിന്നും ഏറെ പ്രമുഖര്‍ സാക്ഷ്യം വഹിച്ചിരുന്നു.

 

മലയാളസിനിമയിലെ​ ഏറെ ശ്രദ്ധിക്കപ്പെട്ട താരവിവാഹങ്ങളിൽ ഒന്നായിരുന്നു ജയറാം- പാർവതി ജോഡികളുടേത്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ജീവിതത്തിലും ഒന്നിച്ചു ചേർന്നപ്പോൾ സാക്ഷിയാവാൻ വലിയൊരു ആൾക്കൂട്ടം തന്നെ കല്യാണത്തിന് എത്തിയിരുന്നു എന്ന് വിവാഹത്തിനായി പാർവതിയെ ഒരുക്കിയ മലയാള സിനിമയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ അനില ജോസഫ് ഒരിക്കൽ പറഞ്ഞിരുന്നു.

താൻ ചെയ്ത ആദ്യത്തെ സെലബ്രിറ്റി വെഡ്ഡിംഗ് മേക്കപ്പ് വർക്കായിരുന്നു അതെന്നും അനില ഓർക്കുന്നു. പാർവതി- ജയറാം വിവാഹം ഗുരുവായൂരിൽ വെച്ചും റിസപ്ഷൻ കൊച്ചിയിൽ വെച്ചുമായിരുന്നു നടന്നത്. “അതുപോലൊരു ആൾക്കൂട്ടം ഞാൻ കണ്ടിട്ടില്ല. വലിയൊരു അനുഭവമായിരുന്നു അത്. പാർവതിയ്ക്ക് ബ്രൈഡൽ മേക്കപ്പ് ചെയ്യുക എന്നത് ഏറെ ആവേശം നൽകിയിരുന്നു. ഒരു പ്രശസ്ത അഭിനേത്രി എന്നതിനപ്പുറം പാർവതി ഒരു കുടുംബാംഗം പോലെയാണ്,” അനില പറഞ്ഞതിങ്ങനെ.

 

View this post on Instagram

 

Happy happy wedding anniversary Pc :@kalidas_jayaram

A post shared by Kalidas Jayaram (@kalidas_jayaram) on

 

View this post on Instagram

 

28 years through bitter and sweet. 1992 – ∞

A post shared by Chakki (@malavika.jayaram) on

അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് മകൻ കാളിദാസ് ജയറാമും മകൾ മാളവികയുമെല്ലാം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Read more: ഇങ്ങനെയൊരു തിരക്ക് മറ്റൊരു വിവാഹത്തിനും കണ്ടിട്ടില്ല

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook