മലയാള സിനിമയിലെ എക്കാലത്തും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. താരത്തിളക്കത്തില്‍ നില്‍ക്കവെ ഒന്നിച്ച രണ്ടുപേർ. ഇന്ന് മലയാളത്തിലെ ഏറ്റവും മാതൃകാ താരദമ്പതികളെന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തമാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ആ വിവാഹം. അശ്വതി എന്നാണ് പാർവതിയുടെ യഥാർഥ പേര്.

Read More: ‘ഉദയ’ വേണ്ടെന്ന് അപ്പനോട് ദേഷ്യപ്പെട്ട് പറഞ്ഞയാളാണ് ഞാൻ; കണ്ണുനിറഞ്ഞ് ചാക്കോച്ചൻ

പദ്മരാജന്റെ പ്രിയപ്പെട്ട നായകന്‍ എന്ന വിശേഷണം സ്വന്തമാക്കികൊണ്ട് 1988 ല്‍ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും അപരനിലൂടെ തന്നെയായിരുന്നു. അപരനും അശ്വതിയും എന്റെ ജീവിതത്തിലേക്ക് വന്നിട്ട് ഇന്നേക്ക് 32 വർഷമാകുന്നു എന്ന് കുറിച്ചുകൊണ്ട് പാർവതിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ജയറാം ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

തങ്ങളുടെ പ്രണയം ആരേയും അറിയിക്കാതെ കൊണ്ടു പോകുകയായിരുന്നു ഇരുവരും. അടുത്ത സുഹൃത്തുക്കളോട് പോലും ഇരുവരും തങ്ങളുടെ പ്രണയം രഹസ്യമായി വച്ചു. എന്നാൽ ജയറാം പാര്‍വ്വതി പ്രണയം കണ്ടുപിടിച്ചത് നടന്‍ ശ്രീനിവാസനായിരുന്നു. ഇക്കാര്യം മുൻപൊരിക്കൽ ജയറാം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

View this post on Instagram

JORDAN#land of historical monuments#first time

A post shared by Jayaram (@perumbavoor_jayaram) on

ശ്രീനിവാസനും ജയറാമും നായകന്മാരായി അഭിനയിച്ച തലയണമന്ത്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആ സത്യം സംവിധായകനായ സത്യൻ അന്തിക്കാട് വരെ അറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള സംശയം ഉടലെടുത്തിരുന്നു.

ഷൂട്ടിംഗിനിടെ വെറും പത്ത് മിനിട്ട് മാത്രം ഞങ്ങളെ നിരീക്ഷിച്ച ശ്രീനിവാസന്റെ കൂര്‍മ്മ ബുദ്ധി സംഭവം കണ്ടുപിടിച്ചുകളഞ്ഞു. ഇക്കാര്യം ശ്രീനി സത്യന്‍ അന്തിക്കാടിനെ വിളിച്ച് പറയുകയും ചെയ്തു. ‘സത്യാ സംഗതി സത്യം തന്നെയാണ്, ഇവര്‍ തമ്മില്‍ പ്രേമത്തിലാണ്.’ ശ്രീനി വിളിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നെന്നും ജയറാം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook