/indian-express-malayalam/media/media_files/uploads/2022/12/jayaram-parvathy.jpg)
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. പാർവതിയും മക്കളായ കാളിദാസനും മാളവികയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ജയറാമും കുടുംബവും ബന്ധുവിന്റെ വിവാഹത്തിനോട് അനുബന്ധിച്ച് നടന്ന ഹൽദി ചടങ്ങിൽ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് താരകുടുംബവും എത്തിയത്.
അനന്തിരവൻ അനുരാഗ് പ്രദീപിന്റെ ഹൽദി ആഘോഷ ചടങ്ങിനാണ് ജയറാം കുടുംബസമേതം എത്തിയത്. ചെന്നൈയിൽ ആയിരുന്നു ഹൽദി ആഘോഷ ചടങ്ങുകൾ.
1988 ല്‍ പുറത്തിറങ്ങിയ ' അപരന്‍' എന്ന ചിത്രത്തിലാണ് പാര്‍വ്വതിയും ജയറാമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് ശുഭയാത്ര, പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ജയറാം-പാര്‍വ്വതി താരജോഡി ഏറ്റെടുക്കുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ 1992 സെപ്തംബര്‍ 7 നാണ് വിവാഹിതരാകുന്നത്.വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മണിരത്‌നത്തിന്റെ ' പൊന്നിയില്‍ സെല്‍വന്‍' ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം . മക്കളായ കാളിദാസനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.
ജയറാമിനെയും പാർവതിയേയും കാളിദാസനെയും പോലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവികയും. 'മായം സെയ്തായ് പൂവേ' എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. അധികം വൈകാതെ മാളവികയെ സിനിമയിലും കാണാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഫുട്ബോള്‍ പ്രേമിയായ മാളവിക സ്‌പോട്ട്‌സ് മാനേജ്‌മെന്റിലാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.