ഒന്നായതിന്റെ 29 വർഷങ്ങൾ; ജയറാമിനും പാർവതിയ്ക്കും ആശംസകളുമായി കാളിദാസ്

മകൾ മാളവികയും അച്ഛനമ്മമാർക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്

jayaram, jayaram actor, jayaram age, jayaram family, parvathi jayaram, ashwathy jayaram, jayaram family photos, jayaram wedding photos

മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. 29 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും പാര്‍വ്വതിയും വിവാഹിതരായത്. അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് മകൻ കാളിദാസ് ജയറാമും മകൾ മാളവികയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ കവരുകയാണ്.

“ഏറ്റവും നല്ല സ്നേഹം ആത്മാവിനെ ഉണർത്തുന്നതാണ്; അത് നമ്മെ കൂടുതൽ മുന്നോട്ട് നടത്തും, നമ്മുടെ ഹൃദയങ്ങളിൽ അഗ്നിയാവുകയും മനസ്സിന് സമാധാനം നൽകുകയും ചെയ്യുന്നു. രണ്ടുപേർക്കും വാർഷികാശംസകൾ,” എന്നാണ് കാളിദാസ് കുറിക്കുന്നത്.

“29 വർഷങ്ങൾ, 348 മാസങ്ങൾ, 10,592 ദിവസങ്ങൾ.. സ്നേഹത്തിൽ ഒന്നിച്ച്,” എന്നാണ് മാളവിക കുറിക്കുന്നത്.

മലയാളസിനിമയിലെ​ ഏറെ ശ്രദ്ധിക്കപ്പെട്ട താരവിവാഹങ്ങളിൽ ഒന്നായിരുന്നു ജയറാം- പാർവതി ജോഡികളുടേത്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ജീവിതത്തിലും ഒന്നിച്ചു ചേർന്നപ്പോൾ സാക്ഷിയാവാൻ വലിയൊരു ആൾക്കൂട്ടം തന്നെ കല്യാണത്തിന് എത്തിയിരുന്നു എന്ന് വിവാഹത്തിനായി പാർവതിയെ ഒരുക്കിയ മലയാള സിനിമയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ അനില ജോസഫ് ഒരിക്കൽ പറഞ്ഞിരുന്നു.

താൻ ചെയ്ത ആദ്യത്തെ സെലബ്രിറ്റി വെഡ്ഡിംഗ് മേക്കപ്പ് വർക്കായിരുന്നു അതെന്നും അനില ഓർക്കുന്നു. പാർവതി- ജയറാം വിവാഹം ഗുരുവായൂരിൽ വെച്ചും റിസപ്ഷൻ കൊച്ചിയിൽ വെച്ചുമായിരുന്നു നടന്നത്. “അതുപോലൊരു ആൾക്കൂട്ടം ഞാൻ കണ്ടിട്ടില്ല. വലിയൊരു അനുഭവമായിരുന്നു അത്. പാർവതിയ്ക്ക് ബ്രൈഡൽ മേക്കപ്പ് ചെയ്യുക എന്നത് ഏറെ ആവേശം നൽകിയിരുന്നു. ഒരു പ്രശസ്ത അഭിനേത്രി എന്നതിനപ്പുറം പാർവതി ഒരു കുടുംബാംഗം പോലെയാണ്,” അനില പറഞ്ഞതിങ്ങനെ.

Read more: ഇങ്ങനെയൊരു തിരക്ക് മറ്റൊരു വിവാഹത്തിനും കണ്ടിട്ടില്ല

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jayaram parvathy 29th wedding anniversary

Next Story
ഈ ഗ്ലാമറിനൊപ്പം പിടിച്ചു നിൽക്കുന്നതെങ്ങനെ?; വാപ്പച്ചിയ്ക്ക് ആശംസകളുമായി ദുൽഖർMammootty, Dulquer Salman, Mammootty Dulquer Salman, Mammootty birthday, Happy birthday mammootty, mammootty age, mammootty films, mammootty photos
The moderation of comments is automated and not cleared manually by malayalam.indianexpress.com