മൃഗസ്നേഹികളെ സംബന്ധിച്ച് വളർത്തുമൃഗങ്ങൾ വീട്ടിലെ ഒരംഗം പോലെ തന്നെയാണ്. വളർത്തുമൃഗങ്ങൾക്കും യജമാനനും വീട്ടുകാർക്കുമിടയിൽ വർഷങ്ങൾ കൊണ്ട് ഉടലെടുക്കുന്ന ആത്മബന്ധം അനുഭവിച്ചു തന്നെ മനസ്സിലാക്കേണ്ട ഒന്നാണ്. ഏറ്റവും പ്രിയപ്പെട്ട ഒരാൾ വിട പറഞ്ഞതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ് നടൻ ജയറാം. എട്ടു വർഷമായി വീടിനു കാവലായി, വീട്ടുകാരുടെ പ്രിയപ്പെട്ടവനായി കൂടെയുള്ള വളർത്തുനായ ബെന്നിന്റെ വിയോഗമാണ് ജയറാമിനെ സങ്കടത്തിലാക്കിയിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ബെന്നിന്റെ വിയോഗം താരം പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Ben 8years of protection#giant love#will miss u forever,, RIP

A post shared by Jayaram (@perumbavoor_jayaram) on

View this post on Instagram

Miss you BEN.. RIP

A post shared by Jayaram (@perumbavoor_jayaram) on

Read more: വളർത്തുനായയെ പിരിയാൻ ആവാതെ തബു; വൈറലായി വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook