പ്രായം വെറും അക്കം മാത്രമാണ് തെളിയിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തിലുള്ള നടനാണ് ജയറാം. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഫൊട്ടോകൾ കണ്ടാൽ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്നു തോന്നും. പുതിയ ലുക്കിലുള്ള ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജയറാം.
ഒറ്റനോട്ടത്തിൽ ഫൊട്ടോ കണ്ടാൽ, ജയറാമിന്റെ മകൻ കാളിദാസാണെന്ന് തോന്നും. ജയറാമേട്ട….കാളിദാസ് ഒന്ന് ജീവിച്ചു പോട്ടെ എന്നാണ് ജയറാമിന്റെ ഫൊട്ടോ കണ്ട ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ സിനിമയാണ് ജയറാമിന്റേതായി റിലീസിന് ഒരുങ്ങുന്നത്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ ജയറാം അഭിനയിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് രണ്ടു പേരും അവസാനമായി ഒന്നിച്ചത്.
നിരവധി ഹിറ്റുകൾ മലയാളിക്ക് സമ്മാനിച്ച കൂട്ടുക്കെട്ടാണ് ജയറാം-സത്യൻ അന്തിക്കാട് ടീം. സന്ദേശം, മഴവിൽക്കാവടി, ഇരട്ടക്കുട്ടികളുടെ അച്ഛൻ , തൂവൽ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, തലയണ മന്ത്രം, മനസ്സിനക്കരെ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഭാഗ്യദേവത എന്നിങ്ങനെ പോവുന്നു സന്ത്യൻ അന്തിക്കാട് -ജയറാം കൂടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങൾ. മീര ജാസ്മിനാണ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തുന്നത്.
Read More: ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറഞ്ഞ് മീര ജാസ്മിൻ