Latest News

ഞങ്ങളുടെ പ്രിയപ്പെട്ട ചക്കി; മാളവികയ്ക്ക് ജന്മദിനാശംസകളുമായി ജയറാമും കാളിദാസും

മാളവികയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ജയറാമും പാർവ്വതിയും കാളിദാസും പങ്കുവച്ച കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്

malavika jayaram, malavika jayaram birthday, malavika jayaram photos, malavika jayaram modelling photos, kalidas jayaram, parvathy jayaram, jayaram, cinema industry, ജയറാം, മാളവിക ജയറാം

പ്രേക്ഷകരുടെ ഇഷ്‌ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മാളവികയുടെ ജന്മദിനത്തിൽ മകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ജയറാമും പാർവ്വതിയും പങ്കുവച്ച കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്. അനിയത്തിക്ക് ആശംസകളുമായി കാളിദാസും ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കു വച്ചിട്ടുണ്ട്.

Malavika Jayaram birthday, kalidas, jayaram

 

View this post on Instagram

 

A post shared by Aswathi Jayaram (@aswathi_jayaram)

“നിന്റെ ജന്മദിനം നിന്റെ സഹോദരനെ പോലെ കൂളായിരിക്കട്ടെ,” എന്നാണ് കാളിദാസന്റെ രസകരമായ ആശംസ.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

Read more: ചെന്നൈയിലെ വീട് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വീഡിയോ

കാളിദാസ് സിനിമയിൽ സജീവമായതോടെ മാളവികയുടെ സിനിമാപ്രവേശനം എപ്പോഴാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിങ്ങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലായെന്നും മാളവിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

malavika jayaram, malavika jayaram photos, malavika jayaram modelling photos, kalidas jayaram, parvathy jayaram, jayaram, cinema industry, poomaram, ജയറാം, മാളവിക ജയറാം

അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍  മാളവികയും ജയറാമും  ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പരസ്യചിത്രങ്ങളില്‍ ആദ്യമായാണ് അഭിനയിക്കുന്നതെന്നും സ്റ്റില്‍സ് ധാരാളം എടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സജീവ സാന്നിധ്യമാണ് മാളവിക ജയറാം.

മാളവികയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും ചൂട് പിടിച്ചിരുന്നു. അപ്പോള്‍ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ജയറാം തന്നെ രംഗത്തെത്തിയിരുന്നു.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)

“മാളവികയുടെ ആ ചിത്രം ഒരു അടുത്ത കുടുംബ സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ ആരോ എടുത്തതാണ്. പിന്നീടത് സമൂഹമാധ്യമത്തിലിട്ടു. വളരെ യാദൃശ്ചികമായിട്ട് സംഭവിച്ചതാണത്. അഭിനയിക്കാനുളള ആഗ്രഹം മാളവിക ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ആരും സിനിമ ചെയ്യാനായി അവളെ സമീപിക്കുകയോ ചെയ്‌തിട്ടില്ല. ബിരുദം പൂർത്തിയാക്കിയ മാളവിക സ്പോര്‍ട്സ് മാനേജ്‌മന്റ്‌മായി  ബന്ധപ്പെട്ട കോഴ്​‌സ് പഠിക്കാൻ പുറത്തേക്ക് പോകാൻ തയാറെടുക്കുകയാണ്,” എന്നായിരുന്നു ജയറാം അന്ന് പറഞ്ഞത്.

Read More: അവസരം കിട്ടിയാൽ അഭിനയിക്കാൻ മോഹം ഈ മലയാളി നടനൊപ്പം; മാളവിക ജയറാം മനസ് തുറക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jayaram kalidas parvathy wishes to malavika on her birthday

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com