ഏറെക്കാലമായി അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്നുവെങ്കിലും മലയാളികളുടെ മനസ്സില്‍ ഇന്നും സ്ഥാനമുള്ള ഒരു നടിയാണ് പാര്‍വ്വതി. നടന്‍ ജയറാമുമായുള്ള വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞുവെങ്കിലും അവര്‍ ചെയ്ത മികവുറ്റ വേഷങ്ങളിലൂടെ ഇന്നും മലയാളത്തിന്റെ ഇഷ്ടം പിടിച്ചുപറ്റുന്ന നടി. ഭര്‍ത്താവ് ജയറാം, മകന്‍ കാളിദാസ് എന്നിവര്‍ സിനിമയില്‍ സജീവമായത് കൊണ്ട് തന്നെ സിനിമാരംഗത്തെ വാര്‍ത്തകളിലും വിശേഷങ്ങളിലും അവര്‍ക്കൊപ്പം പാര്‍വ്വതിയും പലപ്പോഴും നിറയാറുണ്ട്.

ഇന്ന് പാര്‍വ്വതിയുടെ ജന്മദിനത്തില്‍ തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ബാക്കി അംഗങ്ങളെല്ലാം. ‘പ്രിയപ്പെട്ട അച്ചൂട്ടിക്ക്’ എന്നു ജയറാം കുറിച്ചപ്പോള്‍, ‘സ്നേഹം, കരുണ, ഗ്രേസ് എന്നിവ നിറഞ്ഞ ഒരു സ്ത്രീക്ക്,’ എന്നാണ് കാളിദാസ് അമ്മയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് പറഞ്ഞത്. അമ്മയോടൊത്തുള്ള ഒരു കുട്ടിക്കാലചിത്രവും കാളിദാസ് പങ്കുവച്ചിട്ടുണ്ട്.

‘ദിവസം കൂടും തോറും പ്രായം കുറഞ്ഞു വരുന്ന എന്‍റെ രാജ്ഞിക്ക്’ എന്നാണ് മകള്‍ മാളവിക കുറിച്ചത്. നിങ്ങളോടുള്ള സ്നേഹം വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലെന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നു.

jayaram, parvathy, jayaram family, jayaram family photos, kalidas jayaram, kalidas jayaram age, kalidas jayaram family, old actress parvathy, parvathy jayaram, parvathy jayaram movies, parvathy jayaram photos, parvathy jayaram songs, parvathy jayaram family, ജയറാം, പാര്‍വ്വതി, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, ഐ ഇ മലയാളം

മലയാള സിനിമയിലെ എക്കാലത്തും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. താരത്തിളക്കത്തില്‍ നില്‍ക്കവെ ഒന്നിച്ച രണ്ടു പേർ. ഇന്ന് മലയാളത്തിലെ മാതൃകാ താരദമ്പതികളെന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തമാണ്. പദ്മരാജന്റെ പ്രിയപ്പെട്ട നായകന്‍ എന്ന വിശേഷണം സ്വന്തമാക്കികൊണ്ട് 1988 ല്‍ ‘അപര’ന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും ‘അപര’നിലൂടെ തന്നെയായിരുന്നു.

Read Here: ചെന്നൈയിലെ വീട് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വീഡിയോ

നീണ്ട പ്രണയത്തിനു ശേഷം 1992 സെപ്റ്റംബര്‍ 7നാണ് ജയറാം പാര്‍വ്വതിയെ വിവാഹം കഴിക്കുന്നത്.  ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് കാളിദാസ്, മാളവിക എന്ന രണ്ടു മക്കളുണ്ട്.  തെന്നിന്ത്യ സിനിമയില്‍ സജീവമായി അഭിനയിക്കുന്ന നടനാണ്‌ കാളിദാസ്. മോഡലിങ് രംഗത്ത് ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുകയാണ് ചക്കി എന്ന മാളവിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook