ജയറാമിനെ നായകനാക്കി പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു

പ്രശസ്‌ത തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകനാവുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രകാശ് രാജിന്റേതു തന്നെയാണ്. ജയറാമിന്രെ ഇഷ്‌ട വാദ്യോപകരണമായ ചെണ്ടയ്‌ക്ക് പ്രാധാന്യമുളള കഥയായിരിക്കും ഇത്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുളള​ ജയറാമും പ്രകാശ് രാജും നല്ല സുഹൃത്തുക്കൾ കൂടിയാണ്. താൻ ചെണ്ട കൊട്ടുമെന്ന് ഈയടുത്താണ് പ്രകാശ് രാജ് അറിഞ്ഞതെന്നും അത്തരമൊരു കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോൾ പിറ്റേ ദിവസം തന്നെ വിളിച്ച് അങ്ങനെയൊരു സിനിമ സംവിധാനം ചെയ്യട്ടെ എന്ന് പ്രകാശ് […]

prakash raj, jayaram

പ്രശസ്‌ത തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകനാവുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രകാശ് രാജിന്റേതു തന്നെയാണ്. ജയറാമിന്രെ ഇഷ്‌ട വാദ്യോപകരണമായ ചെണ്ടയ്‌ക്ക് പ്രാധാന്യമുളള കഥയായിരിക്കും ഇത്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുളള​ ജയറാമും പ്രകാശ് രാജും നല്ല സുഹൃത്തുക്കൾ കൂടിയാണ്.

താൻ ചെണ്ട കൊട്ടുമെന്ന് ഈയടുത്താണ് പ്രകാശ് രാജ് അറിഞ്ഞതെന്നും അത്തരമൊരു കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോൾ പിറ്റേ ദിവസം തന്നെ വിളിച്ച് അങ്ങനെയൊരു സിനിമ സംവിധാനം ചെയ്യട്ടെ എന്ന് പ്രകാശ് രാജ് ചോദിക്കുകയായിരുന്നുവെന്ന് ജയറാം നാനയ്‌ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 1994ൽ നിലാ എന്ന ചിത്രത്തിലൂടെയാണ് ജയറാമും പ്രകാശ് രാജും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ജയറാം നായകനാകുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസ് എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ അഭിനയിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jayaram hero in prakash raj directorial film

Next Story
ആകാശദൂതിലെ ആ പയ്യൻ ഇവിടെയുണ്ട്akashadooth, martin korah, malayalam, movie
The moderation of comments is automated and not cleared manually by malayalam.indianexpress.com