/indian-express-malayalam/media/media_files/uploads/2023/07/Jayaram.jpg)
ജയറാം
കൃഷിയോടും മൃഗങ്ങളോടുമെല്ലാം ഏറെ പ്രിയമുള്ള നടന്മാരിൽ ഒരാളാണ് ജയറാം. സിനിമകളില്ലാത്ത സമയങ്ങളിൽ ഒരു മുണ്ടുമുടുത്ത് തന്റെ കൃഷിയിടത്തിൽ സജീവമാകുന്ന ജയറാമിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. തോരാതെ പെയ്യുന്ന മൺസൂണിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് ജയറാം.
ഒരു തൊപ്പിക്കുടയും അണിഞ്ഞ് മഴ ആസ്വദിക്കുന്ന വീഡിയോ ആണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. മനസിനക്കരെ എന്ന ചിത്രത്തിന്റെ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോവുന്ന പശ്ചാത്തലസംഗീതമാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.
വീട്ടിലെ രസകരമായ കാഴ്ച്ചകൾ ജയറാം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. പിടയ്ക്കുന്ന മീനുമായി നിൽക്കുന്നൊരു വീഡിയോയും അടുത്തിടെ ഷെയർ ചെയ്തിരുന്നു. മനസ്സിനക്കരെയിലെ 'ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ' എന്ന ഗാനം പശ്ചാത്തലമായി കേൾക്കാം. കറി വച്ചിട്ട് അറിയിക്കാമെന്നാണ് വീഡിയോയ്ക്ക് അവസാനം താരം പറയുന്നത്.
കുറച്ച് നാളുകൾക്ക് മുൻപ് തന്റെ കൃഷിയിടത്തിലെ ദൃശ്യങ്ങൾ ജയറാം പങ്കുവച്ചിരുന്നു. തന്റെ തോട്ടത്തിൽ കായ്ച്ച തക്കാളിയും മത്തങ്ങയും വെള്ളരിയുമൊക്കെ ശേഖരിച്ച് നടക്കുകയായിരുന്നു ജയറാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.